സുരക്ഷാ പ്രശ്‌നം; യു.എസിൽ മെഴ്‌സിഡീസ് 10 ലക്ഷം കാറുകള്‍ തിരികെ വിളിച്ചു.

ന്യുയോർക്ക് : വാഹനത്തിന്റെ സുരക്ഷാ സംവിധാന പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് ആഢംബര വാഹന നിർമാണ കമ്പനിയായ മെഴ്സിഡീസിന്റെ ബെൻസ് പത്ത് ലക്ഷം കാറുകൾ തിരികെ വിളിച്ചു. അപകട സമയത്ത് തെറ്റായ ലൊക്കേഷൻ അയക്കുന്നു എന്നതാണ് കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളി. യു.എസിൽ 1,29,258 കാറുകളെയാണ് ഈ പ്രശ്നം ബാധിക്കുക എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. മറ്റ് രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് വേണ്ടിയുള്ള പരിഹാരത്തിനായി തയ്യാറെടുക്കുകയാണെന്ന് കമ്പനി അധികൃതർ പ്രസ്താവിച്ചു അതിനോടൊപ്പം കാറുകൾ തിരികെ വിളിച്ചുവെങ്കിലും സോഫ്റ്റ് വെയർ തലത്തിലുള്ള പ്രശ്നമായതിനാൽ കാറിലെ നിലവിലുള്ള മൊബൈൽ ഡാറ്റാ കണക്ഷൻ ഉപയോഗിച്ച് പ്രശ്നം ഓൺലൈൻ ആയി പരിഹരിക്കാൻ പരമാവധി ശ്രമിക്കുന്നതാണ്.

Comments (0)
Add Comment