ഹെയ്തിയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ക്രിസ്ത്യൻ സന്യാസിനി മോചിതയായി

ഹെയ്തി: കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഒ- പ്രിൻസിൽ നിന്നും ജനുവരി എട്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അജ്ഞാതർ തട്ടിക്കൊണ്ടുപോയ, ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ ഓഫ് ചൈൽഡ് ജീസസ് സന്യാസിനി സമൂഹത്തിലെ അംഗമായ സന്യാസിനി 10 -ാം തീയതി ഞായറാഴ്ച മോചിപ്പിക്കപ്പെട്ടു. സന്യാസിനിയുടെ സുരക്ഷിത്വത്തിനും മോചനത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് സഭാ നേതൃത്വം ലോകമെമ്പാടുമുള്ള ദൈവജനത്തോട് ആവശ്യപ്പെട്ടിരുന്നു.

നവംബർ പത്താം തീയതി ഡെൽമാസ് നഗരത്തിൽനിന്നും ഫാ. സിൽവിയൻ റൊണാൾഡ് എന്നൊരു കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് മോചനം ലഭിച്ചു. വലിയൊരു സാമൂഹിക സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഹെയ്തി ഇപ്പോൾ കടന്നു പോകുന്നത്. ആയുധധാരികൾ നിന്ന് വലിയ അതിക്രമങ്ങളാണ് ജനങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ നേരിടേണ്ടിവരുന്നത്. നിരാലംബരായ ആളുകൾക്ക് സഹായമെത്തിക്കുന്നതിന് വലിയ പ്രതിസന്ധി ക്രിസ്ത്യൻ സന്നദ്ധ പ്രവർത്തകരും, കോൺഗ്രിഗേഷനുകളും അഭിമുഖീകരിക്കുന്നുണ്ട്.

Comments (0)
Add Comment