വാട്സാപിന്‍റെ പുതിയ നയത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം

വാഷിംഗ്‌ടൺ: അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുത്തുവാനാനിരിക്കുന്ന പുതിയ വാട്ട്സ് ആപ്പ് നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ഫെയ്സ്ബുക്കിനു കൈമാറാനുള്ള വാട്സാപിന്‍റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം. പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ടിനുശേഷം വാട്സാപ് ഉപയോഗിക്കാനാകില്ല. വാട്സാപ് ഡിലീറ്റ് ചെയ്യാനും സിഗ്നല്‍, ടെലഗ്രാം തുടങ്ങിയ ആപ്പുകളിലേക്ക് മാറാനും ടെസ്‌ല കമ്പനി ഉടമ ഇലോണ്‍ മസ്ക് അടക്കമുള്ളവരുടെ ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

ഇതോടെ തന്നെ, വാട്സാപ്പ് ഉപേക്ഷിച്ച് മറ്റു മെസ്സഞ്ചർ സംവിധാനങ്ങളിലേക്കു കൂടുതൽ പേർ ഇതിനോടകം മാറിയിട്ടുണ്ട്. സിഗ്നൽ, ടെലിഗ്രാം ഡൗൺലോഡ് ചെയ്യുന്നതിൽ റെക്കോർഡ് വർദ്ധനവ് വാട്ട്സ്ആപ്പ് പോലെ തന്നെ ആന്‍ഡ്രോയ്ഡ്, ഐഒഎസ്, മറ്റു ഓപറേറ്റിങ് സിസ്റ്റംസ് എന്നിവയില്‍ എല്ലാം സിഗ്നല്‍ ഉപയോഗിക്കാം. ഹൈ ഡെഫനിഷന്‍ ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍, ജിഫുകള്‍ തുടങ്ങിയവ കൈമാറ്റം ചെയ്യാം. വോയ്‌സ്-വീഡിയോ കോളുകളും ചെയ്യാം. സിലിക്കണ്‍ വാലി ആസ്ഥാനമായ സിഗ്നല്‍ ഫൗണ്ടേഷന്‍, സിഗ്നല്‍ മെസഞ്ചല്‍ എല്‍എല്‍സി എന്ന ലാഭേതര കമ്പനിയാണ് ആപ്ലിക്കേഷന്‍ നിര്‍മിച്ചത്. വാട്‌സാപ്പ് സഹസ്ഥാപകരില്‍ ഒരാളായ ബ്രയാന്‍ ആക്ടന്‍, മോക്‌സി മാര്‍ലിന്‍സ്‌പൈക്ക് എന്നിവര്‍ ചേര്‍ന്നാണ് കമ്പനിക്ക് രൂപം നല്‍കിയത്. 2017ല്‍ വാട്‌സ്ആപ്പ് വിട്ട ആക്ടന്‍ അമ്പത് ദശലക്ഷം യുഎസ് ഡോളറാണ് സിഗ്നലിന് വേണ്ടി ഫണ്ട് ചെയ്തത്.

Comments (0)
Add Comment