ഈ വർഷം ഇന്ത്യയിലും ചൈനയിലും ക്രൈസ്തവർക്ക് അതിശക്തമായ പീഡനങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ട്

വാഷിംഗ്‌ടൺ: ഈ വർഷം (2021) ചൈനയിലെയും ഇന്ത്യയിലെയും ക്രിസ്ത്യാനികൾ കൂടുതൽ പീഡനങ്ങൾ നേരിടേണ്ടിവരുമെന്ന് റിലീസ് ഇന്റർനാഷണൽ ഒരു റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള പീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികൾക്കായുള്ള അന്താരാഷ്ട്ര ക്രിസ്ത്യൻ നിരീക്ഷക സംഘടനയാണ് റിലീസ് ഇന്റർനാഷണൽ.

ചൈനയിൽ, പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് അജണ്ടക്ക് നിരക്കാത്തതെല്ലാം ഇല്ലാതാക്കുന്ന നടപടികള്‍ ശക്തമാക്കിയതായും ആസൂത്രിതമായ എതിര്‍പ്പിലൂടെ തങ്ങള്‍ക്കിത് സാധ്യമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ചൈനീസ്‌ ഭരണകൂടമെന്നും പറയുന്നു. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി ദേവാലയങ്ങളാണ് ഈ വര്‍ഷം ചൈനയില്‍ അടച്ചുപൂട്ടപ്പെട്ടത്. നിരീക്ഷണ കാമറ ഘടിപ്പിച്ച സര്‍ക്കാര്‍ അംഗീകൃത ദേവാലയങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാര്യവും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ക്രൈസ്തവര്‍ക്കെതിരായി ചൈനയില്‍ നടക്കുന്ന മതപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ പാസ്റ്റർ ‘ബോബ് ഫു’വും കുടുംബവും അമേരിക്കയില്‍ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഏതാണ്ട് മൂവായിരത്തോളം പേരടങ്ങുന്ന വർഗ്ഗീയവാദികൾ മൂന്നു ഗ്രാമങ്ങളിലെ ക്രൈസ്തവരെ ആക്രമിച്ച സംഭവം പരാമര്‍ശിച്ചുകൊണ്ട് ചൈനക്ക് പുറമേ ഇന്ത്യയിലും ക്രിസ്ത്യാനികള്‍ക്കെതിരായ അസഹിഷ്ണുത വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പുതിയ സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷം ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കുതിച്ചുയര്‍ന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ചൈനയില്‍ കമ്മ്യൂണിസ്റ്റു ഭരണത്തിന്റെ കീഴിലും, ഇറാനിലും, മലേഷ്യയിലും ഇസ്ലാമിന്റെ കീഴിലും ഇന്ത്യയില്‍ കപട ദേശീയ വാദികളുടെ കീഴിലും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന്‍ ക്രിസ്റ്റ്യന്‍ ചാരിറ്റി റിലീസ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്സിക്യുട്ടീവ്‌ പോള്‍ റോബിന്‍സണ്‍ പറഞ്ഞു. ‘ഇന്ത്യാസ് അലയന്‍സ് ഡിഫന്‍സ് ഫ്രീഡം’ (എ.ഡി.എഫ്)ന്റെ കണക്കനുസരിച്ച് 2019-ൽ ആദ്യ പത്തുമാസങ്ങളില്‍ മതവിശ്വാസത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ട 218 സംഭവങ്ങള്‍ ഉണ്ടായപ്പോള്‍, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 225 സംഭവങ്ങളാണ് അരങ്ങേറിയത്.

Comments (0)
Add Comment