ക്രിസ്തു വിശ്വാസം ത്യജിക്കാൻ വിസമ്മതിച്ച ഉഗാണ്ടയിലെ മുൻ ഷെയ്ക്കിന്റെ മകൻ വധിക്കപ്പെട്ടു

കമ്പാല: ഉഗാണ്ടയിലെ ഒരു മുൻ ഷെയ്ക്ക് (മുസ്ലീം അധ്യാപകൻ) തന്റെ ക്രൈസ്തവ വിശ്വാസം ത്യജിക്കാൻ വിസമ്മതിച്ചതിന്റെ മുസ്ലീം ബന്ധുക്കൾ 2020 നവംബർ 23 ന് വീട് ആക്രമിച്ച് 6 വയസ്സുള്ള അദ്ദേഹത്തിന്റെ മകനെ കൊന്നു. കിഴക്കൻ ഉഗാണ്ടയിലെ കിബുക്കു ജില്ലയിലെ ബുസെറ്റ ഉപപ്രവിശ്യയിലെ കമെമെ ഗ്രാമത്തിലെ മുൻ ഷെയ്ക്ക് ഇമ്മാനുവൽ ഹമുസ (38) യുടെ മകൻ ഇബ്രാഹിം മുഹമ്മദാണ് (6) കൊല്ലപ്പെട്ടത്.

വൈകുന്നേരം 6:30 ന് അഞ്ച് മുസ്ലീം ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ തന്റെ മകൻ ഇബ്രാഹിം തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് ഇമ്മാനുവൽ ഹമുസ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വന്നവരിലൊരാൾ “നിങ്ങൾ ഈ ക്രിസ്ത്യൻ വിശ്വാസം ഉപേക്ഷിക്കണം, ഇത് ഒരു ഞങ്ങളുടെ കുടുംബത്തിന് അപമാനമാണ്” എന്ന് എന്നോടു പറഞ്ഞു. ബന്ധുക്കളുമായി രണ്ടുമണിക്കൂർ നീണ്ട സംഭാഷണങ്ങൾക്കു ശേഷമാണ് ആക്രമണം ഉണ്ടായതെന്ന് ഹമൂസ പറഞ്ഞു. ഹമൂസ പുതിയതായി കണ്ടെത്തിയ വിശ്വാസത്തിൽ അവർ നിരാശ പ്രകടിപ്പിച്ചു.

“ക്രിസ്തുവിനെ ത്യജിക്കുക എന്ന അവരുടെ ആവശ്യത്തിന് വഴങ്ങാൻ ഞാൻ വിസമ്മതിച്ചു, അവർ എന്നെ ചവിട്ടുകയും അടുക്കുകയും ചെയ്ത് മർദ്ദിക്കാൻ തുടങ്ങി,” അദ്ദേഹം പറഞ്ഞു. “മറ്റ് ആക്രമണകാരികൾ എന്റെ കുട്ടിയുടെ കഴുത്തിൽ ചവിട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ സ്വയം പ്രതിരോധിക്കാൻ പാടുപെടുകയായിരുന്നു.”

യു.എസ് ആസ്ഥാനമായുള്ള ക്രൈസ്തവ പീഡന നിരീക്ഷകർ “മോർണിംഗ് സ്റ്റാർ ന്യൂസ്” (എം‌.എസ്‌.എൻ) റിപ്പോർട്ട് അനുസരിച്ച്, അയൽക്കാർ കലഹത്തിലേക്ക് ഇടപെടാൻ തുടങ്ങിയപ്പോൾ അക്രമികൾ ഓടിപ്പോയി, വൈദ്യസഹായം ലഭിക്കുന്നതിന് മുമ്പ് മകൻ മരിച്ചു, ഹമൂസ പറഞ്ഞു.

Comments (0)
Add Comment