പുണ്യനാട് തീർത്ഥാടനത്തിന് സബ്സിഡി അനുവദിക്കണമെന്ന് ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി

ഇസായേൽ അടക്കമുള്ള പുണ്യനാടുകളിലേക്ക് തീർത്ഥാടനം നടത്തുന്നതിന് വിശ്വാസികൾക്ക് സബ്സിഡിയും വേദപാഠ അധ്യാപകർക്ക് ഗ്രാന്റും അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 10 ശതമാനം ഇ.ഡബ്ല്യൂ.എസ് സംവരണത്തിന് സംസ്ഥാനത്തെ ഉദ്യോഗസ്ഥ ലോബി കൂച്ചുവിലങ്ങിട്ടെന്നും നേതാക്കൾ ആരോപിച്ചു.

കേന്ദ്ര സർക്കാരിന്റെ യു.പി.എസ്.സി, എസ്.എസ്സി , റെയിൽവേ, ബാങ്കിങ് മേഖലകളിലും യുജിസി നെറ്റ്, നീറ്റ് എന്നിവയിലും മുന്നാക്ക സംവരണ അവസരങ്ങളേറെയാണ്. എന്നിട്ടും സംസ്ഥാനത്തെ ഉദ്യോഗസ്ഥ ലോബി അർഹരായ അനേകർക്ക് സർക്കാർ മാനദണ്ഡങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് കേരളത്തിലുള്ളവർക്ക് ഇ.ഡബ്ല്യൂ.എസ് സർട്ടിഫിക്കറ്റുകൾ നിഷേധിക്കുകയാണെന്നും ദേശീയ ജനറൽ സെക്രട്ടറി സണ്ണി തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് തോമസ്, ജനറൽ സെകട്ടറി ജേക്കബ് പുതുപ്പള്ളി, സെകട്ടറി ബിജു കല്ലുപുരയിൽ, ജില്ലാ പ്രസിഡന്റ് ജോസ് കൊട്ടിയൂർ എന്നിവർ കുറ്റപ്പെടുത്തി.

Comments (0)
Add Comment