മതനിന്ദയുടെ പേരിൽ പാകിസ്ഥാനിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച ക്രിസ്‌ത്യാനി കുറ്റവിമുക്തനായി

ലാഹോർ: പാകിസ്ഥാന്റെ മതനിന്ദാ നിയമപ്രകാരം 2009-ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ക്രിസ്ത്യാനിയായ ഇമ്രാൻ ഗഫൂർ മാസിഹിനെ ലാഹോർ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) അറിഞ്ഞു. കുറ്റവിമുക്തരാക്കിയെങ്കിലും തീവ്രവാദികളിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് ഇമ്രാൻ ഒളിവിൽ കഴിയുകയാന്നെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.

മതനിന്ദ നടത്തിയെന്നാരോപിച്ച് 10 വർഷത്തിലേറെയായി തടവിൽ കഴിഞ്ഞ ഇമ്രാനെ ഡിസംബർ 15 ന് ലാഹോർ ഹൈക്കോടതി കുറ്റവിമുക്തനാക്കി. 2009 ജൂലൈ 1 ന് ഫൈസലാബാദിലുള്ള ഹജ്‌വേരി പട്ടണത്തിൽ ഇമ്രാൻ തന്റെ കുടുംബത്തിന്റെ ബുക്ക്‌ഷോപ്പ് വൃത്തിയാക്കുകയായിരുന്നു. അദ്ദേഹം ശേഖരിച്ച ചില ചവറ്റുകുട്ടകൾ കത്തിക്കാൻ പോവുകയായിരുന്നു. അറബിയിലുള്ള ഒരു പുസ്തകം കണ്ടപ്പോൾ അതിൽ മതപരമായ രചനകൾ ഉണ്ടെന്ന് ആശങ്കപ്പെട്ട ഇമ്രാൻ തന്റെ മുസ്ലീം അയൽവാസിയായ ലിയാഖത്ത് അലിയോട് കാര്യം പറഞ്ഞു. മതപരമായതൊന്നുമില്ലെന്നും കത്തിച്ചു കളയാനും ഉപദേശിച്ച അയാൾ, പുസ്തകം പകുതി കത്തിയപ്പോൾ അതുമായി ഇമ്രാനെതിരെ തിരിഞ്ഞു. അതിന്റെ ഫലമായാണ് ഇമ്രാന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. അലിക്ക് തന്റേതായ ചില കച്ചവട താൽപര്യങ്ങളുമുണ്ടായിരുന്നു.

Comments (0)
Add Comment