പാകിസ്ഥാനിൽ ഒരു മുസ്ലീം പുരുഷനെ വിവാഹം കഴിക്കാൻ വിസമ്മതിച്ച ക്രിസ്ത്യൻ യുവതി കൊല്ലപ്പെട്ടു

റാവൽപിണ്ടി: പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ മുസ്ലീം യുവാവിന്റെ വിവാഹാലോചന, 24 കാരിയായ ക്രിസ്ത്യൻ യുവതിയും മാതാപിതാക്കളും നിരസിച്ചതിനാലും ഇസ്ലാമിലേക്കു മതം മാറുന്നത് എതിർത്തതിനാലും സോണിയ എന്ന യുവതിയെ മുഹമ്മദ് ഷെഹ്‌സാദ്, ഫൈസാൻ എന്നിവർ ചേർന്ന് വെടിവച്ച് കൊന്നതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസർഷൻ റിപ്പോർട്ട് ചെയ്യുന്നു. ഒരു വസ്ത്ര ഫാക്ടറിയിൽ ജോലിക്ക് പോകുന്നതിനിടെയാണ് അവൾ കൊല ചെയ്യപ്പെട്ടത്.

കഴിഞ്ഞ ആറുമാസമായി ഷെഹ്‌സാദ് സോണിയയെ ഉപദ്രവിച്ചിരുന്നുവെന്നും അവരുമായി ശാരീരിക ബന്ധം പുലർത്താൻ പോലും ശ്രമിച്ചിരുന്നുവെന്നും യുവതിയുടെ കുടുംബം പറയുന്നു. വിശ്വാസത്തിലെ വ്യത്യാസങ്ങൾ കാരണം അവൾ പുരുഷന്റെ താൽപര്യം നിരസിച്ചു. ഒടുവിൽ സോണിയ തന്നെ വിവാഹം കഴിച്ച് ഇസ്ലാം മതം സ്വീകരിക്കണമെന്ന് ഷെഹ്‌സാദ് നിർദ്ദേശിച്ചു. വിവാഹബന്ധം ചർച്ച ചെയ്യുന്നതിനായി ഷെഹ്‌സാദിന്റെ അമ്മയും യുവതിയുടെ കുടുംബവീട്ടിൽ പോയി; പക്ഷേ, വിവാഹാലോചന സോണിയയും കുടുംബവും നിരസിച്ചു.

സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഷെഹ്സാദ് വീണ്ടും സോണിയയെ ഉപദ്രവിച്ചുവെന്ന് സോണിയയുടെ പിതാവ് അല്ലാഹ് രാഖ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസൻഷനോട് (ഐസിസി) പറഞ്ഞു. “ഒരു പ്രതിബദ്ധതയുള്ള ക്രിസ്ത്യാനിയായതിനാൽ അവൾ യേശുവിനെ ഒറ്റിക്കൊടുത്തില്ല, അവളുടെ വിശ്വാസത്തിനായി ജീവൻ ബലിയർപ്പിച്ചു”. “കുറ്റവാളികൾക്കെതിരായ കേസ് പിൻവലിക്കാൻ ഞങ്ങളെ ഉപദ്രവിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു,” രാഖ തുടർന്നു. “എന്നിരുന്നാലും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു.”

ഫൈസൻ എന്ന വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് അന്വേഷണം തുടരുന്നതിനിടെ ഒളിവിൽ പോയ ഷെഹ്‌സാദിനെ അന്വേഷിച്ചു കൊണ്ടിരിക്കയാണെന്ന് എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലെ ഫാസിയ കോളനിയിലാണ് സോണിയ താമസിക്കുന്നത്, മാതാപിതാക്കൾക്കൊപ്പം, പ്രതിബദ്ധതയുള്ള ഒരു ക്രിസ്ത്യാനിയായിരുന്നു അവർ. മതത്തിലെ വ്യത്യാസങ്ങളാണ് ഷെഹ്‌സാദുമായുള്ള ബന്ധത്തിൽ ഏർപ്പെടാതിരിക്കാൻ സോണിയയെ പ്രേരിപ്പിച്ചത്.

ഒരു ക്രിസ്തീയ പെൺകുട്ടികൾ വിവാഹിതരാകാൻ സമ്മർദ്ദം ചെലുത്തപ്പെടുന്നത് ഇതാദ്യമല്ല. പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മത പരിവർത്തനം നടത്തി, മുസ്ലീം പുരുഷന്മാരെക്കൊണ്ട് വിവാഹം കഴിക്കുന്നത് പാകിസ്ഥാനിൽ തുടർക്കഥയാണ്.

Comments (0)
Add Comment