ഡബ്ല്യു.എച്ച്.ഒ ഫൗണ്ടേഷന്റെ ആദ്യ മേധാവി ഇന്ത്യൻ വംശജൻ

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ആരോഗ്യപരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി ലോകാരോഗ്യ സംഘടനയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന ഡബ്ല്യു.എച്ച്.ഒ ഫൗണ്ടേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ഇന്ത്യൻ വംശജനായ ആഗോള ആരോഗ്യ വിദഗ്ദ്ധൻ അനിൽ സോണിയെ നിയമിച്ചു. അടുത്ത വർഷം ജനുവരി ഒന്നിന് ചുമതലയേൽക്കും. ആഗോള ആരോഗ്യ വെല്ലുവിളികളെ നേരിടാൻ ജനീവ ആസ്ഥാനമായി 2020 മേയിലാണ് ഡബ്ല്യു.എച്ച്.ഒ ഫൗണ്ടേഷൻ രൂപീകരിച്ചത്.

മാനവരാശിയുടെ നന്മയും ക്ഷേമവും ആരോഗ്യകരമായ ജീവിതവും ഉറപ്പുവരുത്താൻ തെളിവുകൾ ആധാരമാക്കിയുള്ള സംരംഭങ്ങളിലൂടെയും നൂതന ആശയങ്ങളിലൂടെയും ലോകാരോഗ്യ സംഘടനയെ സഹായിക്കുകയാണ് ഡബ്ല്യുഎച്ച്ഒ ഫൗണ്ടേഷന്‍റെ ദൗത്യം.  ജനീവ ആസ്ഥാനമായി കഴിഞ്ഞ മേയിലാണ് ഫൗണ്ടേഷൻ സ്ഥാപിച്ചത്. ആഗോള ഹെൽത്ത് കെയർ കമ്പനി വിയാട്രിസിന്‍റെ പകർച്ചവ്യാധി വിഭാഗം മേധാവിയാണ് അനിൽ സോണി. ആഗോള ആരോഗ്യരംഗത്ത് നൂതനാശയങ്ങളിലൂടെ മികവ് തെളിയിച്ചയാളാണ് അനിൽ സോണിയെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്റ്റർ ജനറൽ ഡോ.ടെഡ്രോസ് അഡാനം ഗബ്രിയൂസസ് പറഞ്ഞു.

Comments (0)
Add Comment