കോംഗോയിൽ ഐസിസ് പക്ഷ തീവ്രവാദികൾ ഡസൻ കണക്കിന് ക്രൈസ്തവ വിശ്വാസികളെ കൊലപ്പെടുത്തി

കിൻഷാസ: കിഴക്കൻ ഡിആർസി (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) യിലെ വിരുംഗ ദേശീയോദ്യാനത്തിൽ ഒരു ഡസൻ കണക്കിന് വരുന്ന മൃതദേഹങ്ങൾ കണ്ടെത്തി. കോംഗോയിൽ ഇസ്‌ലാമിക തീവ്രവാദ ഗ്രൂപ്പുകൾ അധികാരം കൈയാളുന്ന ‘കിവു’വിന്റെ തെക്കുവടക്കായി നീണ്ടു കിടക്കുന്ന ഒരു വലിയ പാർക്കാണ് വിരുംഗ നാഷണൽ പാർക്ക്. വിരുംഗയിൽ നിന്ന് കണ്ടെത്തിയ 29 പേരെ കൂട്ടത്തോടെ വധിച്ചതായി കരുതപ്പെടുന്നു. അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എൽ.ഡി.എഫ്) കഴിഞ്ഞ ദശകത്തിൽ കോംഗോയിലെ ഏറ്റവും സജീവമായ തീവ്ര വിമത ഗ്രൂപ്പുകളിലൊന്നാണ് എൽ‌ഡി‌എഫ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കിഴക്കൻ ഡിആർസിയിൽ നൂറുകണക്കിന് സാധാരണക്കാരെ അവർ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗം ആൾക്കാരും ക്രിസ്തീയ വിശ്വാസികളോ, പാരമ്പര്യ ആചാരങ്ങൾ പിന്തുടരുന്നവരോ ആണ്.

2020 ഒക്ടോബർ 31 മുതൽ ഡി‌ആർ‌സിയുടെ കിവു പ്രദേശത്ത് നടന്ന അക്രമാസക്തമായ തീവ്രവാദ ആക്രമണങ്ങളിൽ 800 ലധികം ആളുകൾ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ കിഴക്കൻ പ്രദേശം നിയന്ത്രിക്കാൻ സർക്കാരിൻറെ പൂർണ്ണ കഴിവില്ലായ്മ കാരണം, തീവ്രവാദ ഗ്രൂപ്പുകൾ പതിറ്റാണ്ടുകളായി ഇവിടെ അക്രമം തുടരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ സെൻട്രൽ ആഫ്രിക്കൻ പ്രവിശ്യ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി
ഒരു പുതിയ വിഭാഗം രൂപീകരിക്കാനും ഐസിസിന് കഴിഞ്ഞു. തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നത് തുടരുമ്പോൾ, ഈ പ്രദേശത്തെ ക്രിസ്ത്യാനികൾക്ക് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ ആഘാതം നേരിടേണ്ടിവരും.

Comments (0)
Add Comment