ടൈറ്റാനിക് കപ്പൽ വീണ്ടും വരുന്നു

നൂറ്റാണ്ട് മുൻപ്പ് മഞ്ഞ് മലയിലിടിച്ചു മുങ്ങി, ഇന്നും ഓർമ്മയിൽ ഒരു തീരാവേദനയായി മാറിയ ” ടൈറ്റാനിക് ” പുനർജനിക്കുന്നു. അതെ മാതൃകയിൽ നിർമ്മിക്കുന്ന  വേറെ ഒരു കപ്പലിന് ” ടൈറ്റാനിക് -2 ” എന്നാണ് പേരിട്ടിരിക്കുന്നത്.

ഇനിയും ഒരു ദുരന്തം ഒഴിവാക്കാനായി, അത്യാധുനിക രീതിയിൽ നിർമ്മിച്ച സുരക്ഷാ സംവിധാനങ്ങളും റഡാറുകളും ടൈറ്റാനിക് -2വിന്റെ ഒപ്പം ഉണ്ടാകും.

“ടൈറ്റാനിക് -2″ന്റെ നിർമ്മാണം പൂർണമായും ചൈനയിലാണ് നടക്കുന്നത്, അതിന്റെ ചുമതല ഓസ്‌ട്രേലിയൻ കമ്പിനിയായ ബ്ലൂ സ്റ്റാർ ലൈൻ ആണ് ഏറ്റെടുതിരിക്കുന്നത്. ഏകദേശം 50കോടി ഡോളർ ആയിരിക്കും ഇതിന്റെ നിർമ്മാണ ചിലവ്.
പഴയ കപ്പലിന്റെ ഓർമ്മക്കായി, അതിന്റെ ഡിസൈനും ക്യാബിൻ സ്പേസുമെല്ലാം അതേപടി പുതിയകപ്പലിലും പ്രതിഫലിക്കും. ഏകദേശം 2022യോടെ നീറ്റിൽ ഇറക്കാനാണ് പദ്ധതിയുടെ ഉദ്ദേശം.

ചരിത്രത്തിലെ ആദ്യത്തെ വലിയ യാത്ര കപ്പലായിരുന്നു ടൈറ്റാനിക്. ഏപ്രിൽ 10, 1912ൽ ഇംഗ്ലണ്ടിലുള്ള സതാംപ്ടൺ നിന്നും അമേരിക്കയിലുള്ള ന്യൂയോർക്കിലേക്ക് ആയിരുന്നു, മുൻ നിശ്ചയിച്ച പ്രകാരമുള്ള ആദ്യയാത്ര. എന്നാലോ, യാത്ര തുടങ്ങി 5ആം ദിവസം കപ്പൽ അഗാധമായ സമുദ്രത്തിന്റെ മടിതട്ടിലേക്ക് മുങ്ങി മറഞ്ഞു. കപ്പലിനോടൊപ്പം 1500 യാത്രക്കാരും.

പഴയ കപ്പലിൽ ആകെ 2400 യാത്രക്കാരും 900 ജീവനക്കാരും ഉണ്ടായിരുന്നു. പുതിയ കപ്പലിലും അതുപോലെ തന്നെ ആയിരിക്കും. പഴയകപ്പലിന്റെ അതെ ദിശ തന്നെ ആയിരിക്കും ടൈറ്റാനിക് -2ന്റെ യാത്ര തുടക്കവും, സതാംപ്ടണിൽ നിന്ന് ന്യൂയോർക്കിലേക്കാണ്.

ടൈറ്റാനിക് എന്ന കപ്പൽ നിർമ്മിച്ചപ്പോൾ, ” ദൈവത്തിന് പോലും തകർക്കാൻ കഴിയാത്തത് ” എന്ന് വിശേഷണമാണ് കൊടുത്തത്. എന്നാൽ, പുതിയ കപ്പലിന് ” ദൈവത്തിന്റെ മുമ്പാകെ സമർപ്പിക്കുന്നു ” എന്ന് വിശേഷണമാണ് നൽകിയിരിക്കുന്നത്

 

Comments (0)
Add Comment