ലോകത്തിന്റെ കണ്ണുകൾ അമേരിക്കയിലേക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ

വാഷിംഗ്ടൺ: ആരായിരിക്കും അടുത്ത അമേരിക്കൻ പ്രസിഡന്റ്. നാളെ നവംബർ 3-നാണ് തിരഞ്ഞെടുപ്പ്. റിപബ്ലിക്കൻ സ്ഥാനാർത്ഥി നിലവിലെ പ്രസിഡന്റായ ഡോണാൾഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാർത്ഥി മുൻ വൈസ് പ്രസിഡന്റു കൂടിയായ ജോ ബൈഡനു മാണ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ, റിപ്പബ്ലിക്കൻ പാർട്ടിയുടെ മൈക്കൽ റിച്ചാർഡ് പെൻസും ഡെമോക്രാറ്റ്സിന്റെ ഇന്ത്യൻ വംശജയായ കമലാദേവി ഹാരിസ് ആണ്.

നവംബർ ഒന്ന് കഴിഞ്ഞുള്ള ആദ്യ ചൊവ്വാഴ്ചയാണ് യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക. ഒരുപക്ഷേ നവംബർ 1 ചൊവ്വയാണെങ്കിൽ എട്ടാം തീയതിയായിരിക്കും തിരഞ്ഞെടുപ്പ്. യു.എസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജന്മം കൊണ്ട് അമേരിക്കൻ പൗരനും പതിന്നാലു വർഷമായി അമേരിക്കയിൽ സ്ഥിരതാമസമുള്ള ആളുമായിരിക്കേണം. സ്ഥാനാർത്ഥിയാകുവാനുള്ള കുറഞ്ഞ പ്രായം 35 വയസ്സാണ്.

Comments (0)
Add Comment