ഘാനയിൽ ആരാധന നടന്നു കൊണ്ടിരുന്ന കെട്ടിടം തകർന്ന് 22 മരണം

അഖീം ബതാബി, ഘാന: കിഴക്കൻ ഘാനയിൽ പണി പൂർത്തീകരിക്കാത്ത മൂന്ന് നില കെട്ടിടം തകർന്ന് ഒരു കുഞ്ഞ് ഉൾപ്പെടെ 22 പേർ മരിച്ചതായി ദുരന്തനിവാരണ വിഭാഗ ഉദ്യോഗസ്ഥർ പറഞ്ഞു.

കിഴക്കൻ മേഖലയിലെ അകീം ബടാബി പട്ടണത്തിൽ ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒരു ആത്മീക സമ്മേളനം നടത്തുന്നതിനിടെയാണ് ചൊവ്വാഴ്ച അപകടമുണ്ടായതെന്ന് ദേശീയ ദുരന്ത നിവാരണ സംഘടന (നാഡ്മോ) ഉദ്യോഗസ്ഥൻ റിച്ചാർഡ് അമോ-യാർട്ടെ പറഞ്ഞു. മരിച്ചവരിൽ 11 സ്ത്രീകളും ഒരു കുഞ്ഞും 10 പുരുഷന്മാരും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അടിയന്തര സേവന തൊഴിലാളികൾ, പോലീസ്, സൈനികർ, അഗ്നിശമന സേനാംഗങ്ങൾ എന്നിവരടങ്ങുന്ന രക്ഷാപ്രവർത്തകർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരയുന്നു. കാണാതായവരുടെ എണ്ണം വെള്ളിയാഴ്ച വരെ വ്യക്തമായിട്ടില്ലെന്നും പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അമോ-യാർട്ടെ അറിയിച്ചു.

അപകടം നടക്കുമ്പോൾ 60 ലധികം പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Comments (0)
Add Comment