നൈജീരിയയിൽ മറ്റൊരു ക്രിസ്ത്യൻ രക്തസാക്ഷി കൂടെ

നൈജീരിയ: നൈജീരിയയിലെ ക്രിസ്ത്യൻ ഹത്യയിൽ മറ്റൊന്നു കൂടി. ജസ്റ്റിൻ പാട്രിക്ക് എന്ന ക്രിസ്ത്യൻ യുവാവാണ് കൊല്ലപ്പെട്ടത്. “ഒക്ടോബർ 14 ന് ജസ്റ്റിനും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും ജോലി ചെയ്യുന്ന ഫാമുകളിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു. യാത്രാമധ്യേ മൂവരെയും ഫൂലാനികൾ ആക്രമിച്ചു, ജസ്റ്റിനെ മരണകരമാം വണ്ണം തല്ലിച്ചതച്ചു, പാട്രിക്കിന്റെ കൂട്ടാളികളായ ഡാനിയേൽ ഗ്യാങും സെലെ ഡുംഗും സായുധ ഇടയക്കൂട്ടത്തിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു” എന്ന് ‘റൂത്ത് പാം’ എന്ന പ്രദേശവാസി “മോർണിംഗ്സ്റ്റാർ ന്യൂസ്” വാർത്താ ഗ്രൂപ്പിനോട് പറഞ്ഞു.

ആക്രമണത്തിൽ രണ്ട് സുഹൃത്തുക്കളും പരിക്കുകളോടെയോ അല്ലാതെയോ രക്ഷപ്പെട്ടോ എന്ന് ഇപ്പോഴും വ്യക്തമല്ല. എങ്കിലും, ജസ്റ്റിന്റെ മരണം കഴിഞ്ഞ ദശകങ്ങളായി നൈജീരിയയെ ബാധിച്ച ആക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണ്. ജസ്റ്റിനെപ്പോലുള്ള സാധാരണക്കാരുടെ മരണത്തിൽ തങ്ങൾ ഒന്നും ശ്രദ്ധിക്കുന്നില്ലെന്ന് നൈജീരിയൻ സർക്കാർ തെളിയിച്ചതിനാൽ അക്രമികളെ ഒരിക്കലും കണ്ടെത്താനോ വിചാരണ ചെയ്യുവാനോ സാധ്യതയില്ല. 2020 ൽ മാത്രം ഇതുപോലുള്ള നൂറുകണക്കിന് ആക്രമണങ്ങൾ നടന്നിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുകളായ ബോക്കോ ഹറാമിന്റെയും ഫുലാനി അക്രമികളുടെയും കയ്യാൽ ആയിരക്കണക്കിന് ആളുകൾ മരിച്ചു. ഇതൊക്കെയാണെങ്കിലും, മധ്യ സമതല പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന അക്രമങ്ങളുടെ നേരേ നൈജീരിയൻ സർക്കാർ കണ്ണടച്ചു കളയുന്നു.

Comments (0)
Add Comment