ഐ‌എം‌എഫും ലോകബാങ്കും ദരിദ്ര രാജ്യങ്ങളുടെ കടങ്ങൾ റദ്ദാക്കണം: മുതിർന്ന സഭാ നേതാക്കൾ

കൊറോണ വൈറസ് മഹാമാരിയെ നേരിടുന്ന വികസ്വര രാജ്യങ്ങളുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് മുതിർന്ന ക്രിസ്ത്യൻ നേതാക്കളുടെ ഒരു വലിയ സംഘം അന്താരാഷ്ട്ര നാണയ നിധിയോടും ലോക ബാങ്കിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഒക്ടോബർ 16 മുതൽ 18 വരെ നടക്കാനിരിക്കുന്ന ഐ‌എം‌എഫിന്റെയും ലോക ബാങ്കിന്റെയും വാർഷിക മീറ്റിംഗുകൾക്ക് മുന്നോടിയായി 140 ഓളം നേതാക്കൾ – നിരവധി കർദിനാൾമാർ, ആർച്ച് ബിഷപ്പുമാർ, വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ തലവന്മാർ എന്നിവരുൾപ്പെട്ട സംഘമാണ് ഇതു സംബന്ധിച്ച കത്ത് അയച്ചത്. കോവിഡ് -19 മൂലമുണ്ടായ സാമ്പത്തിക തകർച്ചയ്ക്കുള്ള പ്രതികരണമെന്നവണ്ണം വിശാലമായ ആഗോള സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി ദരിദ്ര രാജ്യങ്ങൾക്ക് കടബാധ്യത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി യോഗം ഒരുങ്ങുന്നു എന്നാണറിവ്.

ഈ വർഷം കോവിഡ് -19 നിമിത്തം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറ്റവും കുറവ് 28 ലക്ഷം കോടി ഡോളറിന്റെയെങ്കിലും ബാധ്യതണ്ടാകുവാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി മുന്നറിയിപ്പ് നൽകി.

Comments (0)
Add Comment