ചരിത്ര പ്രസിദ്ധമായ അര്‍മേനിയന്‍ ദൈവാലയം ആക്രമിച്ച് അസര്‍ബൈജാന്‍

ഷൂഷാ/ ബാക്കു: ചരിത്ര പ്രസിദ്ധമായ അർമിനിയൻ ക്രൈസ്തവ ദൈവാലയതിന് അസര്‍ബൈജാന്‍ നടത്തിയ മിന്നലാക്രമണത്തിൽ വ്യാപക നഷ്ടം റിപ്പോർട്ട്‌ ചെയ്‌തു. ഷൂഷാ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അര്‍മേനിയന്‍ അപ്പസ്‌ത്തോലിക സഭ മെത്രാന്റെ ആസ്ഥാനമായ ഹോളി സേവ്യര്‍ കത്തീഡ്രലിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗമാണ് അസര്‍ബൈജാന്റെ കരസേന നടത്തിയ മിന്നലാക്രമണത്തില്‍ തകർന്നത്. ആക്രമണത്തിൽ കൃത്യമായി നിശ്ചയിക്കാൻ കഴിയാത്ത നാശനഷ്ടങ്ങൾ ഉണ്ടായി എന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപോർട്ടുകൾ. വ്യാഴാഴ്ച നടന്ന ആക്രമണ സമയത്ത് കുട്ടികളടക്കം നിരവധി മുതിർന്നവരും ആലയത്തിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരുക്കുകള്‍ ഉണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.1887ല്‍ പണി തീര്‍ത്ത ഈ ദേവാലയത്തിന് നേരെ 1920ല്‍ അസര്‍ബൈജാന്‍ ആക്രമണം നടത്തിയിരിന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ഒടുവില്‍ 1990ലാണ് ദേവാലയത്തിന്റെ നവീകരണം പൂര്‍ത്തിയായത്. അതെസമയം, ദേവാലയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്ന് അസര്‍ബൈജാന്‍ പ്രസ്താവിച്ചു.

Comments (0)
Add Comment