വേള്‍ഡ് ചര്‍ച്ചസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ സമാധാനത്തിനായി പ്രാർത്ഥന ആരംഭിച്ചു.

ജനീവ: ഇസ്രായേലിലും പലസ്തീനും ഇടയിലുള്ള സംഘർഷതിന് അന്ത്യം ആക്കുകയും അവർക്കിടയിൽ സമാധാനം ഉണ്ടാകാനും എന്ന ലക്ഷ്യത്തോടെ സമാധാനത്തിനായുള്ള ലോകവാരത്തിന് ആഗോള ക്രൈസ്തവ സമൂഹങ്ങളുടെ കൂട്ടായ്മയായ ‘വേള്‍ഡ് ചര്‍ച്ചസ് കൗണ്‍സില്‍’ സെപ്റ്റംബര്‍ 13 ഞായറാഴ്ച ആരംഭിച്ചു. സമാധാനത്തിനായുള്ള ഈ പ്രാർത്ഥന ചങ്ങല സെപ്റ്റംബര്‍ 21നാണ് അവസാനിക്കുക. വിവിധ സഭാ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്നലെ സെപ്റ്റംബര്‍ 14ന് പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിന്നു. സ്വിറ്റ്സർലൻഡ് എന്ന രാജ്യത്തിലെ ജനീവ നഗരത്തിൽ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വേള്‍ഡ് ചര്‍ച്ചസ് കൗണ്‍സില്‍’ എന്ന ഈ സംഘടനയിൽ 50 കോടി ക്രൈസ്തവ വിശ്വാസികളാണ് അംഗങ്ങളായിട്ടുള്ളത്.

Comments (0)
Add Comment