നൈജീരിയയിൽ ക്രൈസ്തവ വിരുദ്ധ പീഡനം: ഓഗസ്റ്റ് 22 മുതൽ 40 ദിവസത്തെ പ്രാർത്ഥന.

അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയുടെ വിവിധ പ്രദേശങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനത്തിന് അറുതിയാകുന്നതിന് ദൈവീക ഇടപെടലിനായി യാചിച്ച് നൈജീരിയയിൽ 40 ദിവസത്തെ പ്രാർത്ഥന പ്രഖ്യാപിച്ച മെത്രാൻ സമിതി. ആഗസ്റ്റ് മാസം ഇരുപത്തിരണ്ടാം തീയതി മുതൽ സെപ്തംബർ മാസം മുപ്പതാം തീയതി വരെയുള്ള 40 ദിവസമാണ് പ്രാർത്ഥനയ്ക്കായി മെത്രാന്‍ സമിതി ആഹ്വാനം നല്‍കിയിരിക്കുന്നത്. പ്രാർത്ഥന സമാപിക്കുന്നതിന്റെ പിറ്റേ ദിവസമാണ് നൈജീരിയയുടെ സ്വാതന്ത്ര്യദിനവും കൂടിയാണ്. ക്രൈസ്തവരെ ലക്ഷ്യം വെച്ച് നടക്കുന്ന വിവിധ തട്ടികൊണ്ട് പോക്കൽ ഉൾപ്പടെ വിവിധ ആക്രമണങ്ങളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി പേരാണ് കൊല്ലപ്പെട്ടത്.

Comments (0)
Add Comment