ആരാധനാലയങ്ങള്‍ ആവശ്യമില്ല; പെന്നിസിൽവാനിയ ഗവർണർ: മറുപടിയായി പൊതുജനത്തിന്റെ സമൂഹ പ്രാര്‍ത്ഥന

പെന്നിസില്‍വാനിയ: രാജ്യത്ത്, ആരാധനാലയങ്ങള്‍ ഒരു അവശ്യവസ്തു അല്ല എന്ന വിചിത്ര പ്രസ്താവനയുമായി പെന്നിസില്‍വാനിയയുടെ ഗവര്‍ണര്‍ ടോം വൂള്‍ഫ്. ഏപ്രില്‍ മൂന്നിനായിരുന്നു പെന്നിസില്‍വാനിയയുടെ ഡെമോക്രാറ്റ് ഗവര്‍ണര്‍ ആരാധനാലയങ്ങള്‍ അത്യാവശ്യമല്ലെന്നും, പോകരുതെന്നും പ്രസ്താവിച്ചത്. എന്നാൽ ഈ പ്രസ്താവന വന്നതിന് പിന്നാലെ ശക്തമായ തിരിച്ചടിച്ച അമേരിക്കയിലെ പെന്നിസിൽവാനിയയിലുള്ള ക്രൈസ്തവ വിശ്വാസികളായ പൗരന്മാർ. വാള്‍മാര്‍ട്ട് സമുച്ചയത്തിനുള്ളിൽ കോവിഡ് ഭീഷണി ഒന്നും വകവെക്കാതെ നടത്തിയ പ്രാര്‍ത്ഥനയിലൂടെയാണ് ജനങ്ങള്‍ ഭരണകൂടത്തിന് മറുപടി നൽകിയത്. സംഭവം നടന്നത് ജൂൺ മാസം അവസാനം വാരം ആയിരുന്നു, ഏകദേശം രണ്ട് മാസമായെങ്കിലും ഇപ്പഴാണ് ലോകം സമൂഹമാധ്യമങ്ങളിലൂടെ അറിയുകയും തുടർന്ന് അത് ഏറ്റെടുക്കുകയും ചെയ്യ്തത്. 14 ലക്ഷതിന് മുകളിൽ ആളുകളാണ് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. ഈ വീഡിയോ വാൾമാർട്ടിന്റെ ഒരു ജീവനക്കാരി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. വാള്‍മാര്‍ട്ട് പോലെയുള്ള വന്‍ വ്യവസായ സമുച്ചയങ്ങളില്‍ ആളുകള്‍ കൂടുന്നത് സാമൂഹ്യ അകലം പാലിക്കല്‍ പോലെയുള്ള കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാകുന്നില്ലെങ്കില്‍, ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ ദൈവത്തെ സ്തുതിക്കുമ്പോൾ അത് എങ്ങനെ ആകും എന്നാണ് ചോദിക്കുന്നത്.

Comments (0)
Add Comment