ബെയ്റൂട്ട് ഇരട്ട സ്ഫോടനം; മരണ സംഖ്യ 78 പിന്നിട്ടു, 4000 പേർക്ക് മുകളിൽ പരുക്ക്

ബെയ്റൂട്ട് : ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇന്നലെ (ചൊവ്വ) വൈകുന്നേരം നടന്ന ഉഗ്ര ഇരട്ടസ്ഫോടനത്തിൽ ഏകദേശം 78 പേർക്ക് മുകളിൽ കൊല്ലപ്പെട്ടു. നാലായിരിത്തിന് മുകളിൽ ആളുകൾക്ക് പരുക്കേറ്റു. ഇതിൽ, സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. മരണ സംഖ്യ കൃത്യമായി ഇപ്പം പറയാൻ കഴിയില്ലെന്നും, എന്നാൽ നിരവധി പേർ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു എന്ന് ലബനീസ് റെഡ്ക്രോസ് പ്രതിനിധി ജോർജസ് കെറ്റനഹ് മാധ്യമങ്ങളോട് പ്രസ്താവിച്ചു. തുറമുഖത്തിന് സമീപത്തെ ബഹുനില കെട്ടിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതായാണ് ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ദുരന്തം നേരിടാൻ ലെബനീസ് പ്രധാനമന്ത്രി ഹസൻ ദയാബ് അയൽ-സൗഹൃദ രാഷ്ട്രങ്ങളുടെ സഹായം അഭ്യർഥിച്ചു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. സ്ഫോടനത്തിന്റെ പ്രകമ്പനം പത്ത് കിലോമീറ്റർ ചുറ്റളവിൽവരെ അനുഭവപ്പെട്ടു. കെട്ടിടങ്ങളും ജനാലകളും പ്രകമ്പനത്തിൽ ചിന്നിച്ചിതറി. 2005-ൽ ട്രക്ക് ബോംബ് ആക്രമണത്തിൽ മുൻ ലബനീസ് പ്രധാനമന്ത്രി റാഫിക് ഹരീരിയെ വധിച്ചതിന്റെ വിധി വെള്ളിയാഴ്ച വരാനിരിക്കെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലെബനന്‍ പ്രധാനാമന്ത്രി ഹസന്‍ ടിയാബ് ഉത്തരവിട്ടു. അഞ്ച് ദിവസത്തിനുള്ളില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന് പ്രധാമന്ത്രി നല്‍കിയ നിര്‍ദേശം .മരിച്ചവരുടേയും പരിക്കേറ്റവരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. ബെയ്റൂട്ടിലുണ്ടായത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ഈ വേളയിൽ, ലെബനന് തങ്ങളാൽ കഴിയുന്ന എല്ലാവിധ സഹായവും ചെയ്‌തു തരാമെന്ന് യു.എസ് അറിയിച്ചിട്ടുണ്ട്. ബെയ്റൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രതികരിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ബെയ്റൂട്ട് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു.

Comments (0)
Add Comment