മുസ്ലിം മേഖലയിൽ ഭൂമി വാങ്ങി; ക്രൈസ്തവനെ വെടിവെച്ച് കൊന്നു

കറാച്ചി: മുസ്ലിം ഭൂരിപക്ഷം പാർക്കുന്ന മേഖലയിൽ ഭൂമി വാങ്ങിയതിന്റെ പേരിൽ ക്രൈസ്തവനെ വെടി വെക്കുകയും തുടർന്നു ദീർഘ ചികിത്സക്ക് ശേഷം മരണത്തിന് കീഴടങ്ങി. ലോകത്തിനെ നടുക്കിയ സംഭവം അരങ്ങേറിയത്, പാക്കിസ്ഥാനിലെ പെഷവാറിലുളള ഖൈബര്‍ പഖ്തൂണ്‍ഖ്വാ പ്രവിശ്യയിലാണ്. മുസ്ലിം ഭൂരിപക്ഷ മേഖലയിൽ സ്ഥലവും വീടും വാങ്ങിയതിന്റെ പേരിൽ വെടിയേറ്റ് ചികിത്സയിലായിരിന്ന ക്രൈസ്തവ വിശ്വാസിയായ നദീം ജോസഫാണ് മരിച്ചത്. ഉദരഭാഗത്ത് വെടിയേറ്റ നദീമിനെ രക്ഷിക്കാൻ അഞ്ചു സർജറികൾ നടത്തിയെങ്കിലും വിഫലമാകുകയായിരിന്നു. നദീമും, കുടുംബവും താമസിക്കുന്ന വീട്ടിൽ നിന്നും 24 മണിക്കൂറിനുള്ളിൽ വിട്ടു പോകണമെന്ന് തീവ്ര ഇസ്ലാമിക വാദികൾ അദ്ദേഹത്തിന്റെ കുടുംബത്തോടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂണ്‍ നാലിന് ജോസഫ് വാങ്ങിച്ച വീടിന്റെ നേരെ എതിര്‍വശത്ത്‌ താമസിക്കുന്ന സല്‍മാന്‍ ഖാനും മകനും തോക്കുമായെത്തുകയും 24 മണിക്കൂറിനുള്ളില്‍ വീടൊഴിഞ്ഞ് പോയിരിക്കണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസ് ഹെല്‍പ്പ്-ലൈനിലേക്ക് ഫോണ്‍ ചെയ്തപ്പോഴേക്കും അക്രമികള്‍ വെടിയുതിര്‍ത്തു കഴിഞ്ഞിരുന്നു. നീണ്ട നാളത്തെ ചികിത്സ നടന്നെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരിന്നു. നദീമിനും, കുടുംബത്തിനും നീതി ലഭിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. ഈ സംഭവത്തോട് അനുബന്ധിച്ച അന്താരാഷ്ട്ര തലത്തില്‍ വരെ പ്രതിഷേധം ശക്തമായി തുടരുകയാണ്.

Comments (0)
Add Comment