കോവിഡിന് പിന്നാലെ അമേരിക്കയില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്

ന്യൂയോർക്ക് : യു.എസിന്റെ തെക്കൻ സംസ്ഥാനങ്ങളിൽ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മഴയിലും ആറു പേർ മരിച്ചു. ലൂസിയാന, ടെക്സസ്, ടെന്നസി, മിസിസിപ്പി സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങൾ പൂർണമായും തകർന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലൂസിയാനയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത് മൺറോ നഗരത്തിലാണ്.

മൺറോയിൽ മാത്രം 200 ലേറെ വീടുകൾ തകർന്നതായാണ് വിലയിരുത്തൽ. പലയിടത്തും വൈദ്യുതബന്ധം താറുമാറായിട്ടുണ്ട്. അലബാമ, ജോർജിയ സംസ്ഥാനങ്ങളിലും ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രാദേശിക സമയം ഞായറാഴ്‌ച ഉച്ചയ്ക്ക് ശേഷം മണിക്കൂറിൽ 200 മീറ്റർ വേഗതയിൽ മിസിസിപ്പിയുടെ തെക്ക് ഭാഗത്തായാണ് ചുഴലിക്കാറ്റ് ആദ്യം ആഞ്ഞടിച്ചത്. മിസിസിപ്പിയിൽ മൂന്നു പേരാണ് മരിച്ചത്. കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ജനങ്ങളിൽ ഭൂരിഭാഗവും വീടിനുള്ളിൽ തന്നെയായിരുന്നു.

Comments (0)
Add Comment