ശക്തമായ കാറ്റിൽ പെട്ട് കരോലിന; ജനങ്ങൾ അതീവ ജാഗ്രതാ പാലിക്കണമെന്ന് അധികൃതർ

നോര്‍ത്ത് കരോലിന(അമേരിക്ക): ഫ്‌ലോറന്‍സ് കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ അമേരിക്ക ശരിക്കും വിറയ്ക്കുകയാണ്. കൊടുങ്കാറ്റിനൊപ്പം വരുന്ന പേമാരി മുക്കിക്കളയുമോ എന്ന ഭയത്തിലാണ് അവര്‍. എങ്ങനെയൊക്കെ വെള്ളം ഉയരാം എന്നതിന്റെ ഗ്രാഫിക്കല്‍ ചിത്രീകരണങ്ങളും ഭീതിപടര്‍ത്തും വിധം ടെലിവിഷന്‍ ചാനലുകള്‍ പുറത്ത് വിടുന്നുണ്ട്.

ഒരുപക്ഷേ, കേരളം കണ്ടതിനേക്കാളും വലിയ പ്രളയത്തിനായിരിക്കും അമേരിക്ക സാക്ഷ്യം വഹിക്കുക. എന്നാല്‍, കേരളത്തിലേത് പോലെ അല്ല അവിടത്തെ കാര്യങ്ങള്‍. മുന്നറിയിപ്പ് കിട്ടുന്ന മുറയ്ക്ക് ആളുകള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്.
നോര്‍ത്ത്, സൗത്ത് കരോലിനകളില്‍ ഫ്‌ലോറന്‍സ് കൊടുങ്കാറ്റിന്റെ വേഗം മണിക്കൂറില്‍ 150 കിലോമീറ്റര്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷങ്ങള്‍ ആയിരിക്കും ഇത് സൃഷ്ടിക്കുക. വളരെ ഗൗരവമായ മുന്നറിയിപ്പുകള്‍ ആണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

Comments (0)
Add Comment