പാക്കിസ്ഥാനിൽ നിർബന്ധിത മത പരിവര്‍ത്തനം തടയാന്‍ നിയമനിർമ്മാണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ നിര്‍ബന്ധിത മത പരിവര്‍ത്തനം തടയാന്‍ നിയമ നിര്‍മാണത്തിനു ശ്രമം. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്ളവരെ നിര്‍ബന്ധപൂര്‍വം മറ്റ് മതങ്ങളിലേക്ക് മാറ്റുന്നതു തടയാന്‍ നിയമ നിര്‍മാണത്തിനു പാക്കിസ്ഥാനില്‍ ശ്രമം. ഇതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ 22 അംഗ പാര്‍ലമെന്ററി സമിതിയെ പാക് ഭരണകൂടം നിയമിച്ചു.

രാജ്യത്തുള്ള ന്യൂനപക്ഷങ്ങളുടെ അവകാശവും അതിലുപരി സംരക്ഷണത്തിനുള്ള മറ്റ് മാർഗങ്ങളും സമിതി അന്വേഷിക്കും.

പാകിസ്ഥാൻ രാജ്യത്ത് ക്രൈസ്തവ, ഹൈന്ദവ മതത്തിൽ പെട്ട ന്യുനപക്ഷ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്തു നിർബന്ധിച്ചു മതം മാറ്റുന്നത് പതിവ് സംഭവമായി മാറിയിരിക്കുവാണ്.ഇത തുടര്‍ന്നാണ് ഭരണകൂടം നടപടി സ്വീകരിക്കുന്നത്.

Comments (0)
Add Comment