കോംഗോയില്‍ എബോള വൈറസ് പടരുന്നു; മരിച്ചവരുടെ എണ്ണം 1,008 ആയി

കിന്‍സാഷ: കോംഗോയില്‍ എബോള വൈറസ് പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 1,008 ആയി. രജിസ്റ്റര്‍ ചെയ്യപ്പെട്ട 1510 കേസുകളില്‍ നാനൂറുപേരെ നിലവില്‍ ഇതുവരെ രക്ഷിക്കാനായിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് വൈറസ് ബാധ പടര്‍ന്നു പിടിക്കുകയാണ്.

ജനുവരി മുതല്‍ 119 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിതീകരിച്ചിട്ടുണ്ട്. ഇതില്‍ 85 പേര്‍ മരണ മടയുകയും രക്ഷിക്കാനാവാത്ത വിധം വൈറസ് ബാധിതരായിട്ടുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

എന്നാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന ആഭ്യന്തര യുദ്ധവും കലാപവും വൈറസ് ബാധയെ തടയാന്‍ കഴിയുന്നില്ല. മാത്രമല്ല, ലോകാരോഗ്യ സംഘടന രാജ്യത്ത് ഇതുവരെ പത്തുലക്ഷത്തോളം പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി. എബോള കാരണം ഏറ്റവും കൂടുതല്‍ ദുരന്തം നേരിടേണ്ടി വന്നത് കോംഗോയിലാണ്. 1976-ല്‍ സുഡാനിലാണ് ആദ്യമായി എബോള റിപ്പോര്‍ട്ട് ചെയ്തത്, മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്ക് അതിവേഗം പടര്‍ന്നു പിടിക്കുന്ന വൈറസാണിത്.

Comments (0)
Add Comment