നോത്രേ ദാം പള്ളി അഞ്ച് വര്‍ഷത്തിനുള്ളില്‍ പുനര്‍ നിര്‍മ്മിക്കുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍

പാരീസ്: പാരീസിലെ ചരിത്രപ്രസിദ്ധമായ നോത്രേ ദാം പള്ളി അഞ്ച് വര്‍ഷത്തിനുള്ളില്‍ പുനര്‍ നിര്‍മ്മിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇന്നലെയാണ് നിര്‍മ്മാണത്തിനിടെ തീ പടര്‍ന്ന് പള്ളി കത്തി നശിച്ചത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കത്തീഡ്രലിന് തീ പിടിച്ചത്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തീ പടരാനുള്ള സാഹചര്യമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത അഗ്നിരക്ഷാ സേനയെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭിനന്ദിച്ചു. ചരിത്ര പ്രസിദ്ധമായ പള്ളി അഞ്ച് വര്‍ഷത്തിനുള്ളില്‍ പുനര്‍ നിര്‍മ്മാണം നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു. കത്തീഡ്രലിലേക്കുള്ള വഴികൾ ഇപ്പോഴും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. അതേസമയം പള്ളിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി പേരാണ് അനുശോചിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥനയും നടന്നു. തീ പിടുത്തത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Comments (0)
Add Comment