ട്വിറ്ററിന് പകരക്കാരൻ ഇന്ത്യൻ ആപ്പ് വരുന്നു.

ട്വിറ്ററിന് പകരക്കാരൻ ഇന്ത്യൻ ആപ്പ് വരുന്നു

ന്യൂഡൽഹി: ട്വിറ്ററിന് പകരമായി അല്ലെങ്കിൽ അതിന് സമാനമായ എന്ന് തന്നെ പറയാം, തദ്ദേശീയ മൈക്രോ ബ്ലോഗിങ് ആപ്പ് സൃഷ്ടിക്കാനുള്ള ശ്രമം നമ്മുടെ രാജ്യം ഊർജിതമാക്കി. ആപ്പ് തയ്യാറാക്കാൻ നാഷണൽ ഇൻഫർമാറ്റിക് സെന്റ(എൻ.ഐ.സി)റിനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര മന്ത്രാലയം വൃത്തങ്ങൾ എന്ന് ഒരു സ്വകാര്യ മലയാള വാർത്ത ഏജൻസി റിപ്പോർട്ട്‌ ചെയ്തു.

ഇതിന്റെ പ്രാരംഭ ഘട്ടത്തിൽ സർക്കാർ വഴിയുള്ള ഇ-മെയിൽ ഐ.ഡി. ഉപയോഗിക്കുന്നവർക്കുവേണ്ടിയാവുo. എന്നാൽ, ഈ ആപ്പ് നിലവിൽ വന്നാലും ട്വിറ്ററിന് ഒരു കാരണവശാലും രാജ്യത്ത് വിലക്കേർപ്പെടുത്തില്ല എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ട്വിറ്ററിലെ എല്ലാസൗകര്യങ്ങളും സവിശേഷതകളും പുതിയ ആപ്പിലുണ്ടാകുമെന്ന് ഐ.ടി. മന്ത്രാലയത്തിലെ ഉന്നതൻ പറഞ്ഞു. ആശയവിനിമയം സുഗമമാക്കാനുള്ള അധിക സവിശേഷതകളുമൊരുക്കും.

Comments (0)
Add Comment