‘കുട്ടി’ ഇൻസ്റ്റഗ്രാമുമായി ഫേസ്ബുക്ക്; പ്രവേശനം 13 വയസിൽ താഴെയുള്ളവർക്ക് മാത്രം

ഫേസ്ബുക്ക് 2012ൽ ഒരു ബില്യൺ ഡോളർ എന്ന ഭീമമായ തുകയ്ക്ക് സ്വന്തമാക്കിയ ഫോട്ടോ ഷെയറിങ് ആപ്പാണ് ഇൻസ്റ്റഗ്രാം.

കൗമാര പ്രായത്തിലുള്ളവരിലും യുവതീ യുവാക്കൾക്കിടയിലുമാണ് ഇൻസ്റ്റഗ്രാമിന് ഇപ്പോൾ ഏറ്റവും പ്രചാരമുള്ളത്. എന്നാൽ, 13 വയസിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടി മാത്രമായി പുതിയ ഇൻസ്റ്റഗ്രാം വേർഷൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഫേസ്ബുക്ക്. കുട്ടികൾക്ക് വേണ്ടി ഗൂഗ്ൾ ലോഞ്ച് ചെയ്ത ‘യൂട്യൂബ് കിഡ്സ്’ പോലെ സെൻസർ ചെയ്ത ഉള്ളടക്കം മാത്രം അനുവദിക്കുന്ന രീതിയിലായിരിക്കും ഇൻസ്റ്റഗ്രാം അവരുടെ ‘കിഡ്സ് വകഭേദം’ പുറത്തിറക്കുക.

തങ്ങളുടെ ജനപ്രിയ ആപ്പുകൾ അടുത്ത തലമുറ ഇന്‍റർനെറ്റ്​ ഉപയോക്​താക്കളുടെ കൈകളിലുമെത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ്​ ഫേസ്​ബുക്ക്​ ഇൻസ്റ്റഗ്രാം ചൈൽഡ്​ വേർഷനുമായെത്തുന്നത്​. പുതിയ അപ്ലിക്കേഷൻ വ്യാഴാഴ്ച ആന്തരികമായി അവർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ലോഞ്ച്​ ചെയ്​തിട്ടില്ല. ഉപയോക്താക്കൾക്ക് കുറഞ്ഞത് 13 വയസ്സ് പ്രായമുണ്ടായിരിക്കണമെന്നാണ്​ ഇൻസ്റ്റാഗ്രാം നിലവിൽ അടിസ്ഥാനമായി വെച്ചിരിക്കുന്നതെന്നും ഇൻസ്റ്റാഗ്രാം കിഡ്‌സിനെ കുറിച്ച്​ BuzzFeed News റിപ്പോർട്ടു ചെയ്യുന്നു.

“സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും ബന്ധം പുലർത്താനും സഹായിക്കുന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ കുട്ടികൾ കൂടുതലായി മാതാപിതാക്കളോട് ചോദിക്കുന്ന സാഹചര്യമുണ്ടെന്ന് ഫേസ്ബുക്ക് വക്താവ് ജോ ഓസ്ബോൺ ഒരു പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ രക്ഷിതാക്കൾക്ക് അതിനായി ധാരാളം ഓപ്ഷനുകൾ ഇല്ല. അതുകൊണ്ട്, ഞങ്ങൾ രക്ഷിതാക്കളുടെ നിയന്ത്രണങ്ങളോടെ കുട്ടികൾക്ക് എളുപ്പം ഉപയോഗിക്കാവുന്ന ആപ്പായ മെസ്സഞ്ചർ കിഡ്സ് പോലുള്ള കൂടുതൽ പ്രൊഡക്ടുകൾ നിർമിക്കാനുള്ള പ്രവർത്തനത്തിലാണ്. അതിന്‍റെ ഭാഗമായി ഇൻസ്റ്റഗ്രാമിലേക്കും പാരന്‍റ് കൺട്രോൾ എക്സ്പീരിയൻസ് കൊണ്ടുവരും – അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)
Add Comment