ഐക്യ പ്രാർത്ഥനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പി വൈ സി

കുമ്പനാട്: ഐ പി.സി ജനറൽ കൺവൻഷനോട് അനുബന്ധിച്ച് വിവിധ സഭാ നേതാക്കൾ പ്രഖ്യാപിച്ച ഐക്യ പ്രാർത്ഥനയ്ക്ക് പെന്തക്കോസ്ത് യൂത്ത് കൗൺസിൽ പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇതിന്റെ മുന്നോടിയായി വ്യാഴാഴ്ച വൈകിട്ട് ഹെബ്രോൻ പുരത്തെത്തിയ പി. വൈ. സി ടീം ഐ. പി.സി. ജനറൽ സെക്രട്ടറി ഡോ. കെ.സി. ജോണുമായി പ്രാഥമിക ചർച്ചകൾ നടത്തി.തുടർനടപടികൾ ഫെബ്രുവരി 6 ന് മുളക്കുഴ ചർച്ച് ഓഫ് ഗോഡ് ആസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തിൽ തീരുമാനിക്കും.

Comments (0)
Add Comment