പുത്തൻ പദ്ധതികളുമായി പത്തനംതിട്ട ജില്ലാ പി.വൈ.സി

പത്തനംതിട്ട: ക്രിസ്തീയ സഭയുടെ തുടക്കം മുതൽ പീഡനങ്ങൾ ഉണ്ടായിരുന്നെന്നും ലോകമെങ്ങും സുവിശേഷം പടരാൻ അത് നിമിത്തമായെന്നും പി.വൈ.സി.ജനറൽ സെക്രട്ടറി ബ്ലസ്സിൻ ജോൺ മലയിൽ കോഴഞ്ചേരിയിൽ പ്രസ്താവിച്ചു. പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ ഇന്ന് നടന്ന ക്രിസ്തീയ പീഡിതർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

പി. വൈ. സി ജില്ലാ പ്രസിഡണ്ട് പാ. മോൻസി ജോർജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പി.വൈ.സി.ജനറൽ പ്രസിഡണ്ട് പാ. ലിജോ കെ ജോസഫ് ദൈവ വചനത്തിൽ നിന്നും ആധികാരികമായി സംസാരിച്ചു. പീഡനത്തിൽ സഭ തളരുകയല്ല വളരുകയാണെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. വടക്കേന്ത്യയിലും ആന്ത്ര പ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിലും സഭ ത്വരിത ഗതിയിലാണ് വളരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാർത്ഥനസമ്മേളനത്തിന് സംസ്ഥാന കമ്മിറ്റിയംഗം റോണി പോത്തൻ , സോണൽ ഭാരവാഹികളായ ഡോ. പീറ്റർ ജോയി, ടോം ജോർജ് , ജില്ലാ ഭാരവാഹികളായ ഫിന്നി മല്ലപ്പള്ളി , മനോജ് കെ.വി. അനിൽ മണ്ണിൽ, പാ. സ്റ്റാലിൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കാരുണ്യ ഭവനിലെ കുട്ടികൾക്കൊപ്പം സ്നേഹവിരുന്നിലും കമ്മിറ്റിയംഗങ്ങൾ പങ്കെടുത്തു.

ജില്ലയിലെ പ്രമുഖ സർക്കാർ ആശുപത്രിയിൽ തൊട്ടടുത്ത ദിനങ്ങളിലൊന്നിൽ കഴിയുന്നത്ര ആഹാരം എത്തിക്കുന്നതും മൂല്യാധിഷ്ഠിതമാ പരിപാടികൾ തെരുവുകളിൽ അവതരിപ്പിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതുമാണ് പത്തനംതിട്ട ജില്ലാ പി. വൈ.സി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അടുത്ത പദ്ധതികളെന്ന് ഭാരവാഹികൾ സമ്മേളത്തിൽ അറിയിച്ചു.

Comments (0)
Add Comment