ദൈവജനത്തിന്റെ അടിയന്തിര പ്രാർത്ഥനയ്ക്ക്

ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാകുന്നു. മിക്കയിടത്തും ഓക്സിജനും വാക്സിനും ക്ഷാമം നേരിടുന്നു. ആരോഗ്യം പ്രവർത്തകരെയും രോഗം ബാധിക്കുന്നത്, സേവന രംഗത്തെ കാര്യമായി പരിമിതിപ്പെടുത്താനിടയുണ്ട്. ഈ മഹാമാരിയിൽ നിന്നുള്ള വിടുതലിനായി നമുക്ക് ഒരുമിച്ച് പ്രാർത്ഥിയ്ക്കാം.

രോഗ വ്യാപനം കുറയുന്നതിനും വാക്സിൻ ക്ഷാമം പരിഹരിക്കപ്പെടുന്നതിനും ഐ. സി. യു & വെന്റിലേറ്റർ സൗകര്യങ്ങളുടെ ലഭ്യതയ്ക്കായും മരണനിരക്ക് കുറയുന്നതിനും പ്രാർത്ഥിക്കുക. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെ പ്രത്യേകാൽ ഓർക്കുക. ആതുര സേവന രംഗത്തെ പ്രവർത്തകർ, സർക്കാർ സംവിധാനങ്ങൾ എന്നിവയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി പ്രാർത്ഥിക്കുക. കർത്താവ് തന്റെ കരുണയാൽ നമ്മോട് കരുണ കാണിക്കട്ടെ…

Comments (0)
Add Comment