പാസ്റ്റർ ജിജു മാത്യുവിന്റെ സഹധർമ്മിണി അനിത ജിജു (49) നിത്യതയിൽ

ന്യൂഡൽഹി: സംഘംവിഹാർ ഇവാഞ്ചൽ ബൈബിൾ ചർച്ച് പാസ്റ്റർ ജിജു മാത്യുവിന്റെ
സഹധർമ്മിണി അനിത ജിജു (49)
കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം തിങ്കളാഴ്ച (14/06/21) രാവിലെ 11.00 മണിക്ക് തുഗ്ലക്കാബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ. കോവിഡിൽനിന്നും സുഖം പ്രാപിച്ചു തുടർ ചികിത്സയിൽ ആയിരുന്നു.

അങ്കമാലിയിൽ നിന്നും പോയി ഇരുപത് വർഷമായി ഡൽഹിയിൽ സുവിശേഷ വേലയിൽ ആയിരിക്കുന്ന കുടുംബമാണ് പാസ്റ്റർ ജിജുവിന്റേത്. ഏക മകൾ കരിഷ്മ. ദുഃഖിതരായിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കേണമേ.

Comments (0)
Add Comment