പാസ്റ്റർ എം.പൗലോസ് (74) ഓട്ടം തികെച്ചു കർത്തൃസന്നിധിയിൽ

രാമേശ്വരം: പ്രശസ്ത സുവിശേഷകനും ഭാരത ക്രൈസ്തവ സഭയുടെ മുൻനിര പോരാളികളിൽ പ്രധാനിയുമായ പാസ്റ്റർ എം.പൗലോസ് (74) തന്റെ ഓട്ടം തികെച്ചു നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ന് (മെയ് 26 ബുധൻ) രാവിലെ 7.30 നു രാമേശ്വരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. പലവിധ ശാരീരിക പ്രയാസങ്ങളാൽ ചില നാളുകളായി ചികിത്സയിൽ ആയിരുന്നു. ബോഡിഓഫ് ക്രൈസ്റ്റ് സഭയുടെ സ്ഥാപകനും സീനിയർ പാസ്റ്ററും ആയിരുന്നു. ഏതു മനുഷ്യനെയും ക്രിസ്തുവിനുവേണ്ടി നേടുന്നതിനായി ലജ്ജ കൂടാതെ കർത്താവിനെ സാക്ഷിക്കുന്നതിൽ അക്ഷീണം യത്നിച്ച ദൈവദാസൻ യജമാനനു വേണ്ടി അനേക തവണ പീഡനങ്ങളും പ്രയാസങ്ങളും ഏറ്റിട്ടുണ്ട്. തിരുവനന്തപുരം വെള്ളറട സ്വദേശിയാണ്.

ഭാര്യ; സരോജം
മക്കൾ: ബില്ലി ഗ്രഹാം, യിസ്രായേൽ, സൂസന്ന, മേരി ക്രിസ്റ്റിന, പെർസിസ് സാറ.

Comments (0)
Add Comment