ഭാര്യയ്ക്കു പിന്നാലെ ഭർത്താവും നിത്യതയിൽ ചേർക്കപ്പെട്ടു

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ പൂയപ്പള്ളി പ്രാദേശിക സഭാംഗങ്ങളായ ദമ്പതികൾ 10 ദിവസം വ്യത്യാസത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഓയൂർ കാറ്റാടി കുന്നുവിള പുത്തൻവീട്ടിൽ എം.കൊച്ചു കുഞ്ഞ് (80) ഭാര്യ പൊടിയമ്മ (75) എന്നിവരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. പൊടിയമ്മ ഓടനാവട്ടം ആലിങ്കട കുടുംബാംഗമാണ്.

കഴിഞ്ഞ ഏപ്രിൽ 27 ന് പൊടിയമ്മ മരിച്ച് പത്താംദിനം ഭർത്താവ് കൊച്ചുകുഞ്ഞും യാത്രയായി. രണ്ടാഴ്ചയായി കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് നെഗറ്റീവ് റിപ്പോർട്ട് വന്നുവെങ്കിലും പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കൊച്ചു കുഞ്ഞിൻ്റെ സംസ്കാരം ഇന്ന് (മെയ് 8) വീട്ടുവളപ്പിൽ പാസ്റ്റർ ഷാജിയുടെ നേതൃത്വത്തിൽ നടത്തി.

മക്കൾ: പൊന്നമ്മ, സൂസമ്മ, സജി (കുവൈറ്റ്);
മരുമക്കൾ: സാമുവൽകുട്ടി, ഷാജിമോൻ, ലിസി സജി.

Comments (0)
Add Comment