ഇൻഡോർ പെന്തക്കോസ്തൽ ചർച്ചിന്റെ സ്ഥാപകൻ പാ. എ.ജെ സാമുവേൽ (87) നിത്യതയിൽ

വടശ്ശേരിക്കര : ഇൻഡോർ പെന്തക്കോസ്തൽ ചർച്ചിന്റെ സ്ഥാപകനും, സീനിയർ പാസ്റ്ററുമായ കുമ്പളാംപൊയ്ക ആനകുഴിക്കൽ പാസ്റ്റർ എ. ജെ സാമുവേൽ (87) വേല തികെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 1964 മുതൽ ഭാരതത്തിന്റെ മധ്യ സംസ്ഥാനങ്ങളിൽ സുവിശേഷ വേല ചെയ്തും സഭകൾ സ്ഥാപിച്ചും വരികയായിരുന്നു. സംസ്കാര ശുശ്രൂഷ നാളെ (9/4/21) രാവിലെ 9.00 മണിമുതൽ വന്ദനാനഗർ ഇൻഡോർ പെന്തക്കോസ്തൽ ചർച്ചിൽ വച്ച് നടക്കുകയും, 12.00 മണിക്ക് ജുനി ഇൻഡോർ ലോഹ മണ്ഡി സെമിത്തേരിയിൽ നടക്കുകയും ചെയ്യും.

ഭാര്യ: കുഞ്ഞമ്മ സാമുവേൽ
മക്കൾ: ജോളി എബ്രഹാം, ജോൺസൻ സാമുവേൽ (ഇൻഡോർ), ജെയിംസ് സാമുവേൽ (യു.എസ്), ബ്ലെസി ടൈറ്റസ്
മരുമക്കൾ: പാസ്റ്റർ എബ്രഹാം (എം.പി), ഷോബി ജോൺസൻ, ബിന്നു ജെയിംസ്, പാസ്റ്റർ ടൈറ്റസ് ചാങ്ങുവിളയിൽ (ഇൻഡോർ)

Comments (0)
Add Comment