രാജ്യത്തെ ഏക വൈദിക എം.എല്‍.എ ഫാ. ജേക്കബ് പള്ളിപ്പുറത്ത് നിത്യതയിൽ

ധര്‍വാഡ്: രാജ്യത്തിലെ തന്നെ ആദ്യമായിയും നിലവിൽ ഏക നിയമസഭ അംഗമായിരുന്ന മലയാളി വൈദികൻ വൈദികന്‍ റവ. ഡോ. ജേക്കബ് പള്ളിപ്പുറത്ത് നിര്യാതനായി. 91 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കർണാടകയിലെ ധാർവാഡ് കൽഘട്ടഗിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രിയ വൈദികന്റെ സംസ്കാരം ചൊവ്വാഴ്ച (ഇന്ന്) 3ന് കൽഘട്ടഗി സെന്റ് മേരീസ് സെമിത്തേരിയിൽ. പ്രിയ വൈദികന്റെ സ്വദേശം കൊല്ലം ജില്ലയിലെ അഞ്ചല്‍ ആണ്.

കര്‍ണാടക യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റും ഹ്യൂമന്‍ റൈറ്റ്‌സ് നാഷണല്‍ അവാര്‍ഡും ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വൈദികനായി ധര്‍വാഡില്‍ എത്തിയ റവ. ജേക്കബ് സാധാരണക്കാരായ ലമ്പനി ട്രൈബല്‍ ആളുകളുടെ ഇടയില്‍ അവരുടെ ഉന്നമനത്തിനായി ആയിരുന്നു പ്രവര്‍ത്തിച്ചത്. 1981ലെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ജനതപാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും എതിര്‍ത്തു സ്വതന്ത്രമായാണ് അദ്ദേഹം മത്സരിച്ചു ജയിച്ചത്. എം.എല്‍.എയായി ജയിച്ചു വന്ന അദ്ദേഹത്തെ മൂവായിരം കാളവണ്ടികളുടെ അകമ്പടിയോടെയാണ് ഗ്രാമവാസികള്‍ സ്വീകരിച്ചത്. സ്വതന്ത്രനായി ജയിച്ചെങ്കിലും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന രാമകൃഷ്ണ ഹെഗ്ഡെ ക്യാബിനറ്റ് റാങ്കോട് കൂടി ഫിനാന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ആക്കുകയും ചെയ്തു.

കൽഘട്ടഗിയിലെ ഗുഡ് ന്യൂസ് പിയു കോളജ്, ഗുഡ് ന്യൂസ് ഡിഗ്രി കോളജ്, സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവയുടെ സ്ഥാപകനാണ്.

Comments (0)
Add Comment