മിഷനറി ദമ്പതിമാര്‍ മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു

ഫ്‌ളോറിഡ: ആറു ദശാബ്ദത്തിലധികം മിഷനറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ദമ്പതിമാര്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞു. ബില്‍ ല്നിസ്കി (88) എസ്‌തേര്‍ ല്നിസ്കി (92) എന്നിവരുടെ 67 വര്‍ഷങ്ങളുടെ ദാമ്പത്യ ജീവിതത്തിനാണ് മാര്‍ച്ച് ആദ്യ വാരത്തിൽ അന്ത്യമായത്.

അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് ശുശ്രൂഷകരായിരുന്ന ദമ്പതിമാർ കരീബിയന്‍ ഐലന്‍ഡ്, മിഡില്‍ ഈസ്‌ററ് എന്നിവടങ്ങളിലെ മിഷനറി പ്രവര്‍ത്തനത്തിനു ശേഷം കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ഫ്‌ലോറിഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച വരികയായിരുന്നു. ഇരുവരും പത്തു വര്‍ഷം ജമൈക്കയിലും എഴ് വര്‍ഷം ലെബനോനിലും ക്രിസ്തീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. 1970 ലാണ് ഫോറിഡയില്‍ തിരിച്ച് എത്തി ഇരുവരും പ്രവര്‍ത്തനങ്ങളില്‍ സജീവമായത്.

Comments (0)
Add Comment