പ്രശസ്ത ഗിറ്റാറിസ്റ്റ് ആർച്ചി ഹട്ടൻ (87) അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ഗിറ്റാറിസ്റ്റും ഇന്ത്യാ ക്യാംപസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് ദേശീയ സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്സ് സംഗീത ഗ്രൂപ്പിലെ മുൻ ഗായകനും ഗിറ്റാറിസ്റ്റുമായ വിനോദ് ഹട്ടൻ്റെ പിതാവുമായ ആർച്ചി ഹട്ടൻ (87) അന്തരിച്ചു. കോഴിക്കോട് അശോകപുരം ജവഹർനഗർ കോളനി റോഡിലെ ‘സലിൽ ഹട്ടൻ’ വസതിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് കോഴിക്കോട് വെസ്റ്റ് ഹിൽ സി.എസ്.ഐ സെമിത്തേരിയിൽ നടത്തി.

കോഴിക്കോട് ആകാശവാണിയിലെ എ ഗ്രേഡ് ഗിറ്റാറിസ്റ്റായിരുന്ന ഇദ്ദേഹം ഹവായന്‍ ഗിറ്റാറില്‍ മാസ്മരികപ്രകടനം നടത്തുന്ന അപൂര്‍വം കലാകാരന്മാരില്‍ ഒരാളായിരുന്നു. പ്രശസ്തമായ ഹട്ടൻസ് ഓർക്കസ്ട്രയുടെ സ്ഥാപകനായ അദ്ദേഹത്തിന് വലിയ ശിഷ്യസമ്പത്തും ഉണ്ടായിരുന്നു. ജിം റീവ്‌സിന്റെയും ക്ലിഫ്‌ റിച്ചാർഡിന്റെയും പ്രശസ്തമായ ഗാനങ്ങളിലൂടെ ക്രൈസ്തവ സമൂഹത്തെ കോരിത്തരിപ്പിച്ച അദ്ദേഹം.

തമിഴ്‌നാട്ടിലെ വാല്‍പ്പാറയിൽ നിന്ന് 1950-കളില്‍ കോഴിക്കോട്ടെത്തിയ ജിവി ഹട്ടന്‍-ബിയാട്രിസ് ദമ്പതിമാരുടെ എട്ടുമക്കളിൽ ഒരാളാണ് ആർച്ചി.  സ്റ്റാന്‍ലി, മെര്‍വിന്‍, ടെഡ്ഡി, ഫെഡറിക്, പ്രകാശ്, റോള്‍സ് എന്നിവർ സഹോദരങ്ങളായിരുന്നു. ലീന ഹട്ടന്‍ ഏകസഹോദരിയാണ്.
ഭാര്യ: ഫ്‌ളോറിവെല്‍ ഹട്ടൻ.
മക്കൾ: വിനോദ് ഹട്ടന്‍, സലിന്‍ ഹട്ടന്‍, സുജാത ഹട്ടന്‍.

Comments (0)
Add Comment