മുൻ എംപി സ്കറിയ തോമസ് (65) അന്തരിച്ചു

കൊച്ചി: മുൻ എംപി സ്കറിയ തോമസ് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര ചികിത്സയിലായിരുന്നു അദ്ദേഹം എന്നാണ് റിപ്പോർട്ട്. കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം ചെയർമാനാണ്. രണ്ടു തവണ കോട്ടയത്തുനിന്ന് ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അവിഭക്ത കേരള കോണ്‍ഗ്രസിന്‍റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചിട്ടുണ്ട്. കെഎം മാണിക്കൊപ്പവും പിജെ ജോസഫിനൊപ്പവും പിസി തോമസിനൊപ്പവും കേരളാ കോണ്‍ഗ്രസുകളില്‍ പ്രവര്‍ത്തിച്ച നേതാവാണ് സ്കറിയ തോമസ്. 2015ല്‍ പിളര്‍പ്പിന് ശേഷം പിസിതോമസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കി. നിലവിൽ ഈ പാർട്ടിയുടെ ചെയർമാനാണ് ഇദ്ദേഹം.

Comments (0)
Add Comment