ഐപിസി ഹരിയാന മുൻ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ വൈ ഗീവർഗീസ് (73) നിത്യതയിൽ

കുമ്പനാട് : ഐപിസി ഹരിയാന മുൻ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ വൈ ഗീവർഗീസ് (73) നിത്യതയിൽ. ഡൽഹിയിൽ വച്ചായിരുന്നു അന്ത്യം

അഞ്ചു പതിറ്റാണ്ടോളം  ഉത്തരേന്ത്യയിൽ മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഗ്രന്ഥകാരനും സുവിശേഷകനുമായിരുന്നു പാസ്റ്റർ കെ വൈ ഗീവർഗീസ്. മലയാളത്തിലും ഇംഗ്ലീഷിലുമായി നാൽപത്തി അഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ റോസമ്മ, മക്കൾ ക്രിസ്റ്റീന, വിൻസന്റ്, ഫേബ,സ്റ്റീഫൻ

Comments (0)
Add Comment