ചർച്ച് ഓഫ് ഗോഡിന്റെ മുൻ ജനറൽ ഓവർസിയർ ഡോ. പോൾ എൽ. വാക്കർ (89) നിത്യതയിൽ

ക്ലീവ്ലാൻഡ്: ചർച്ച് ഓഫ് ഗോഡിന്റെ മുൻ ജനറൽ ഓവർസിയർ ഡോ. പോൾ എൽ. വാക്കർ 2021 ഫെബ്രുവരി 23 (ചൊവ്വ) ന് നിത്യതയിൽ ചേർക്കപ്പെട്ടു 1996 ൽ ജനറൽ ഓവർസീയർ ആയി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് 37 വർഷം അറ്റ്ലാന്റയിലെ മൗണ്ട് പാരൻ ചർച്ച് ഓഫ് ഗോഡിന്റെ സീനിയർ പാസ്റ്ററായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു, സെക്രട്ടറി ജനറൽ, തേർഡ് അസിസ്റ്റന്റ് ജനറൽ ഓവർസിയർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ചർച്ച് ഓഫ് ഗോഡിന്റെ മുൻ വിദ്യാഭ്യാസ ചാൻസലർ കൂടിയാണ് അദ്ദേഹം. സംസ്കാര ശുശ്രൂഷ പിന്നീട്.
ഭാര്യ: കാർമെലിറ്റ,
മകൻ: ഡോ. മാർക്ക് വാക്കർ

Comments (0)
Add Comment