ജോൺ തോമസ് (സുകു) നിത്യതയിൽ പ്രവേശിച്ചു

മാവേലിക്കര/ചെറുകോൽ: ചെന്നിത്തല പഞ്ചായത്ത് 10-ാം വാർഡ് ആക്കാട്ട് ജെ.ജെ വില്ലയിൽ പരേതനായ തോമസ് ജോണിന്റെ മകൻ, ജോൺ തോമസ് (സുകു-52) ഡിസംബർ 16ന് (ഇന്നലെ) വൈകുന്നേരം നിത്യതയിൽ പ്രവേശിച്ചു. പ്രിയ ദാസന്റെ സംസ്കാര ശുശ്രൂഷ ഡിസംബർ 20 (ഞായർ) ഉച്ചയ്ക്ക് 2ന് ഭവനത്തിൽ ശുശ്രൂഷക്ക് ശേഷം കാരാഴ്മ എ.ജി സഭയുടെ സെമിത്തേരിയിൽ. പള്ളിപ്പാട് കുമ്പംപുഴ കുടുംബാംഗം സുമി ജോൺ (ജിജി) ആണ് സഹധർമ്മിണി.

മക്കൾ: ജോയൽ.ടി.ജോൺ, ജെഫ്.വി.ജോൺ

മാതാവ്: മോളി.ടി. തോമസ്

സഹോദരങ്ങൾ: സന്തോഷ്‌ (ഡൽഹി)
സോണി (ബാംഗ്ലൂർ)

Comments (0)
Add Comment