പാസ്റ്റർ റെജി ചാക്കോ (58) വേല തികെച്ച് അക്കരെ നാട്ടിൽ

കടമ്പനാട്: ശാലേം ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ അടൂർ, കല്ലുകുഴി ചാന്തോലിൽ പുത്തൻവീട്ടിൽ പാസ്റ്റർ റെജി ചാക്കോ (58) നിത്യതയിൽ ചേർക്കപ്പെട്ടു. മണ്ണാറോഡ് ശാലേം ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. ഭാര്യ: പ്രിയമ്മ റെജി. സംസ്കാര ശുശ്രൂഷ നാളെ (ഡിസം.06 ഞായർ) 12 മണിക്ക് ഭവനത്തിൽ ആരംഭിച്ച് സഭാ പ്രസിഡന്റ് പാസ്റ്റർ വി.ടി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ മണ്ണാറോഡ്‌ സെമിത്തേരിയിൽ.

വിവിധ സ്ഥലങ്ങളിൽ സഭാ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കുറച്ചു നാളുകളായി ശാരീരിക അസ്വസ്ഥതകളാൽ സഭാശുശ്രൂഷയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
മക്കൾ: പ്രവീൺ, പ്രശാന്ത്
മരുമകൾ: രശ്മി

ശാലോം ധ്വനിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

Comments (0)
Add Comment