ലോക പ്രശസ്ത ക്രിസ്ത്യൻ നേതൃത്വ പരിശീലകൻ ഡോ.ജോണ്‍ എഡ്മണ്ട് ഹഗ്ഗായി നിത്യതയില്‍

യു.എസ്.എ.: ലോകപ്രശസ്ത ക്രിസ്ത്യൻ നേതൃത്വ പരിശീലന സ്ഥാപനമായ ഹഗ്ഗായി ഇന്‍റര്‍നാഷണല്‍ മിനിസ്ട്രി സ്ഥാപകന്‍ ഡോ.ജോണ്‍ എഡ്മണ്ട് ഹഗ്ഗായി ഇന്നലെ (നവംബര്‍ 19) രാവിലെ നിത്യതയിൽ ചേര്‍ക്കപ്പെട്ടു. 1924-ല്‍ അമേരിക്കന്‍ സംസ്ഥാനമായ കെന്‍റക്കിയിലെ ലൂയിസ് വില്ലയിൽ ജനിച്ച ഹിഗ്ഗായിയുടെ പിതാവ് അമേരിക്കൻ വേരുകളുള്ള സിറിയൻ പ്രവാസി ആയിരുന്നു. തന്റെ ഭാര്യ ക്രിസ്റ്റീൻ 2019-ൽ താൻ സേവചെയ്ത യജമാനന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു.

വളരെ ചെറുപ്പത്തിൽ തന്നെ രക്ഷയുടെ അനുഭവത്തിൽ വന്ന ഹഗ്ഗായി ആറാം വയസ്സിൽ പ്രസംഗിക്കുവാൻ പ്രാഗത്ഭ്യം കാട്ടി. .10-ാമത്തെ വയസ്സിൽ മിഷണറിയാകുവാൻ ദൈവവിളി ലഭിച്ചു.

മൂഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി പൂർവ്വവിദ്യാർഥിയായ താൻ പഠനവേളയിൽ അവിടെ വിദ്യാർത്ഥിനിയായിരുന്ന “ക്രിസ്റ്റീൻ ബാർക്കരെ 1945 ൽ ജീവിത സഖിയാക്കി. അനുഗ്രഹീത സഭാശുശ്രൂഷകരായിരുന്ന ഈ ദമ്പതികൾ 1964-ല്‍, വ്യക്തിഗത കഴിവുകളെ മികവുറ്റതാക്കുന്നതിനും സ്വന്തം ജനങ്ങളെ സുവിശേഷീകരിക്കുന്നതോടൊപ്പം മറ്റുള്ളവരെ കൂടി അതേ ദർശനത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്തീയ ശുശ്രൂഷകർക്ക് പരിശീലനം നല്‍കുന്ന ഹഗ്ഗായി ഇന്‍റര്‍നാഷണല്‍ മിനിസ്ട്രിക്കു തുടക്കം കുറിച്ചു. നൂറുകണക്കിന് മലയാളികളും ഭാരതീയരും ഉൾപ്പെടെ ലോകത്തിലെ 189 രാജ്യങ്ങളിലായി ഒന്നേകാൽ ലക്ഷത്തിൽപരം ക്രിസ്ത്യന്‍ ലീഡേഴ്സാണ് ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിത്തുകളായി ലോകമെമ്പാടും ദൈവരാജ്യത്തിന്റെ സാക്ഷികളായി പരിശീലനം നേടിയത്. ചൈന, ഇന്തോനേഷ്യ, സിംഗപ്പൂർ തുടങ്ങി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഡോ. ഹഗ്ഗായി ക്രിസ്ത്യൻ നേതൃത്വ സമ്മേളനങ്ങൾ നടത്തിയിട്ടുണ്ട്.

ക്രിസ്തീയ ശുശ്രൂഷക ലോകത്തിന്റെ അഭിമാനമായ ഡോ. ഹഗ്ഗായിയുടെ സേവനങ്ങൾ സ്മരിക്കുന്നതോടൊപ്പം ശാലോം ധ്വനിയുടെ ആദരവുകൾ രേഖപ്പെടുത്തുന്നു.

Comments (0)
Add Comment