തെള്ളിയൂർ കിഴക്കെപൊയ്കയിൽ പാസ്റ്റർ ചാക്കോ വർഗ്ഗീസിൻ്റെ ഭാര്യ കുഞ്ഞമ്മ ചാക്കോ നിത്യതയിൽ

വെണ്ണിക്കുളം: തെള്ളിയൂർ കിഴക്കെപൊയ്കയിൽ (പുളിക്കക്കുഴിയിൽ) പാസ്റ്റർ ചാക്കോ വർഗ്ഗീസിൻ്റെ ഭാര്യ കുഞ്ഞമ്മ ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു. പരേത, പുല്ലാട് കിഴക്കേടത്ത് കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷ നവംബർ 16 തിങ്കളാഴ്ച്ച രാവിലെ 10.00ന് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12.00ന് തെള്ളിയൂർ ബഥേൽ ഐ.പി.സി സെമിത്തേരിയിൽ നടക്കും.

മക്കൾ: അമ്മുക്കുട്ടി, അച്ചൻക്കുഞ്ഞ്, അനിയൻകുഞ്ഞ്, സൂസി, സാംകുട്ടി, അക്സ;
മരുമക്കൾ: പാസ്റ്റർ രാജു പി.എസ്, ലീലാമ്മ, ആലീസ്, തോമസ് എബ്രഹാം, ലില്ലിക്കുട്ടി, കെ.സി മാത്യൂസ്.

ദുഃഖത്തിലായിരിക്കുന്ന കുടുംബാഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുന്നതോടൊപ്പം ശാലോം ധ്വനിയുടെ പ്രത്യാശയും ആശ്വാസവും രേഖപ്പെടുത്തുന്നു.

Comments (0)
Add Comment