സിഎസ്‌ഐ മധ്യകേരള മഹാ ഇടവകയിലെ മുതിർന്ന വൈദികനും മുൻ കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോ. ഇ. സി. ജോൺ അന്തരിച്ചു

തിരുവല്ല: സിഎസ്‌ഐ മധ്യകേരള മഹാ ഇടവകയിലെ മുതിർന്ന വൈദികനും ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജ് മുൻ പ്രിൻസിപ്പലുമായ കവിയൂർ ഇലവിനാൽകുഴി റവ. ഡോ. ഇ. സി. ജോൺ (94) അന്തരിച്ചു. കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും ജർമനി ഹൈഡൽബർഡ് സർവകലാശാലയിൽ നിന്ന് പഴയ നിയമത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. മലയാളത്തിലും ഇംഗ്ലീഷിലും ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

മലയാളത്തിലെ ആദ്യ ബൈബിൾ വിജ്ഞാനകോശത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. പാവപ്പെട്ട ഒട്ടേറെ വിദ്യാർത്ഥികൾക്ക് പഠന സഹായം എത്തിക്കാൻ നേതൃത്വം നൽകിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ റഫറൻസ് സെന്ററായി യു.ടി.സി. ലൈബ്രറിയെ മാറ്റിയെടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ചിരുന്നു.

ഭാര്യ: പരേതയായ ജൂലിയൻ ഹന്ന ജോൺ (ജർമനി)
മക്കൾ: ഡോ. മേരി ജോൺ (ഡൽഹി), ആലീസ് (മുംബൈ), ബാലൻ ജോൺ (ജർമനി), ഡോ. ജേക്കബ് ജോൺ (ബെംഗളൂരു). മരുമക്കൾ: ഡോ. സതീഷ് ദേശ്പാണ്ഡെ (ഡൽഹി), മെൽവിൻ ലൂയിസ് (മുംബൈ), ഡോ. ആനി ജോൺ (ജർമനി), പരേതയായ ജുവറ്റ ജോൺ.

Comments (0)
Add Comment