ലോകപ്രശസ്ത സുവിശേഷകൻ ഡോ.മോറിസ് സെറുല്ലോ നിത്യതയിൽ

ന്യുജേഴ്‌സി : ആഗോളതലത്തിൽ എണ്ണം പറഞ്ഞ അറിയപ്പെടുന്ന സുവിശേഷകമാരിൽ ഒരാളായ പ്രശസ്‌ത സുവിശേഷകൻ ഡോ. മോറിസ് സെറുല്ലോ (88) തന്റെ വേല തികച്ചു കർതൃസന്നിധിയിൽ പ്രവേശിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി രോഗബാധിതാനായി ചികിത്സയിലായിരുന്നു.

സത്യ സുവിശേഷം അനേകർലേക്ക് എത്തിക്കുവാനും അനേകരെ ക്രിസ്തുവിങ്കലേക്ക് ആനയിക്കാനും ഡോ. മോറിസ് സെറുല്ലോ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 1950കളിൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ചിന്റെ ശുശ്രുഷകനായും തുടർന്ന് മോറിസ് സെറുല്ലോ വേൾഡ് ഇവാഞ്ചലിസവും, മോറിസ് സെറുല്ലോ സ്കൂൾ ഓഫ് മിനിസ്ട്രി സ്ഥാപിച്ച സുവിശേഷം ലോകത്തിലേക്ക് കൂടുതൽ എത്തിക്കുവാൻ പ്രയത്‌നിച്ചു.

Comments (0)
Add Comment