പാസ്റ്റർ. കെ.കെ മത്തായി (65) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പാക്കിൽ : ആനച്ചാൽ തൈയ്യിൽ പാസ്റ്റർ. കെ.കെ മത്തായി (65) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭവനത്തിലെ ശുശ്രൂഷകൾ നാളെ(ഞായർ) രാവിലെ 10 മുതൽ 12 വരെ നടക്കും. സംസ്കാരം 12.30 ന് പരുത്തും പാറ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. പരേതൻ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് മുതുകാട്, മുതുവാൻ കുട്ടി, പൂവത്തുശ്ശേരി, കൂത്താട്ടുകുളം പിഴക്, കിടങ്ങൂർ തുടങ്ങിയ പ്രാദേശിക സഭകളുടെ ശുശൂഷകനായി പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പതിനഞ്ചിൽപടി തൈച്ചേരിൽ കുടുംബാഗം ജോളി മത്തായി.

മക്കൾ:ഫിന്നി മത്തായി ( കംപാഷൻ ഫോർ ഇന്ത്യ, ഡൽഹി), ജെയ്സൻ മത്തായി മ്രാക്സ് ഹോസ്പിറ്റൽ, ഡൽഹി)

മരുമക്കൾ: കുറിച്ചി പൂവ്വക്കുളം കുടുംബാംഗം കെസിയ, കോഴഞ്ചേരി ആറംമുള ചെല്ലി ഹൗസിൽ ജിനു.

Comments (0)
Add Comment