ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ (78) നിത്യതയിൽ

ഇടുക്കി: കേരളത്തിൽ കത്തോലിക്കാ സഭ,
ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്, മാർ മാത്യു ആനിക്കുഴിക്കാട്ടിൽ നിത്യതയിൽ പ്രവേശിച്ചു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് (മെയ്‌ 1) വെളുപ്പിനെ 1.30നായിരുന്നു അന്ത്യം. അദ്ദേഹത്തിന് 78 വയസ്സായിരുന്നു. 2018-ൽ മെത്രാൻ പദവിയിൽ നിന്ന് സ്ഥാമൊഴിഞ്ഞതിന് ശേഷം വിശ്രമ ജീവിതത്തിൽ നയിച്ചു വരികയായിരുന്നു. മൃതദേഹം മുവാറ്റുപുഴയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാർധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്ന്, കഴിഞ്ഞ ചില നാളുകളായി ചികിത്സയിലായിരുന്നു.

ഇടുക്കിയിലെ ഭൂസമരങ്ങൾക്ക് നേതൃത്വം കൊടുത്ത മാർ മാത്യു ആനക്കുഴിക്കാട്ടിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി സ്ഥാനവും വഹിച്ചിരുന്നു.

വിശ്വാസികളുടെയും ജില്ലയിലെ കുടിയേറ്റ കർഷകരുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള ശബ്ദമായിരുന്നു പതിറ്റാണ്ടുകളോളം ആനിക്കുഴിക്കാട്ടിലിന്റേത്. കാനോൻ നിയമപ്രകാരം 75 വയസ്സുകഴിഞ്ഞ ബിഷപ്പുമാർ വിരമിക്കണം. അതനുസരിച്ച് 2018 ൽ സ്ഥാനമൊഴിയുകയായിരുന്നു.

Comments (0)
Add Comment