കോവിഡ്-19; ലണ്ടനിൽ മലയാളി യുവാവ് മരിച്ചു

റെഡ്ഹിൽ: കൊറോണ ബാധിച്ച് മലയാളി യുവാവ് മരിച്ചു. റെഡ് ഹില്ലിൽ താമസിച്ചുവരുന്ന കണ്ണൂർ ഇരിട്ടി മുളംകുഴിയിൽ ഷിന്‍റോ ജോർജ് (36) ആണ് കോവിഡ് ബാധയേറ്റു ചികിത്സയിലായിരിക്കെ ഹൃദയസ്തംഭനം മൂലം മരിച്ചത്. ഇതോടെ ബ്രിട്ടനിൽ രോഗബാധയാൽ ചികിത്സയിലായിരിക്കെ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഷിന്‍റോ. ന്ഴ്സിംഗിൽ ബിരുദാനന്തര ബിരുദവും ബ്രിട്ടനിൽ നിന്ന് സ്പെഷ്ൽ കോഴ്സും പാസായിട്ടും തന്‍റെ സ്വപ്ന ജോലിയിൽ ഇതുവരെയായിട്ടും പ്രവേശിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നുള്ള വലിയ ദുഃഖവും പേറിയാണ് ഷിന്‍റോ യാത്രയായത്. ചാലക്കുടി പതപ്പള്ളിൽ നിമ്മിയാണ് ഭാര്യ. ഇവർക്ക് മൂന്നു കുട്ടികളുമുണ്ട്

.

Comments (0)
Add Comment